എടയൂർ : ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ 46ാം വാർഷികവും, വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
നിയമസഭയുടെ അന്താരാഷ്ട്രാ പുസ്തകോത്സവത്തിൽ നിന്നും എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 25000 രൂപയുടെ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി. സബാഹ് , ബ്ലോക് പഞ്ചായത്ത് മെമ്പർ ബുഷറ നാസർ, വാർഡ് മെമ്പർ കെ.പി.വസന്ത, മാനേജർ സി.അബ്ദുന്നാസർ പി.ടി.എ പ്രസിഡണ്ട് ടി. അബ്ദുൾ സമദ്, പ്രിൻസിപ്പാൾ അനസ് ഐ. കെ., വൈസ് പ്രിൻസിപ്പാൾ എ സി. അബ്ദുൾ നാസർ, ഷഹനാസ് പാലക്കൽ, മനോജ്, ഹഫ്സത്ത്, കെ. ബിജു സ്കൂൾ ലീഡർ ഹന്ന ഷെറിൻ എന്നിവർ സംസാരിച്ചു. വിദ്യാത്ഥികളുടെ വിവിധ കലാപരിപാടികളും ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് മജീഷ് കാരയാട് നയിച്ച കോഴിക്കോട് നാന്തലക്കൂട്ടത്തിൻ്റെ പാട്ടോ പാട്ട് പരിപാടിയും നടന്നു.
Content Summary: Mavandiyur Higher Secondary School: Anniversary Celebration and Farewell Ceremony held
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !