വളാഞ്ചേരി : വളാഞ്ചേരിയുടെ വിദ്യാഭ്യാസ ചരിത്രത്തിൽ ഉന്നതമായ നേട്ടം കൈവരിച്ച എം ഇ എസ് കോളേജിലെ ഇന്റണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ അധികരിച്ച് ഫെബ്രുവരി 7,8,9 തീയതികളിൽ കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിലുമായി അസോസിയേറ്റ് ചെയ്തുകൊണ്ട്
"ഇൻസൈറ്റ് 24 " ഇന്റർ നാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് കോളേജ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ. എം കെ ജയരാജ് ഉദ്ഘാടനം നിർവ്വഹിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും ഗവേഷരും വിവിധ സേഷനുകൾ ക്‌ളാസുകൾ നയിക്കും. ഇരുന്നൂറിൽ പരം പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
മലേഷ്യയിലെ മുൻ വിദ്യാഭ്യാസ മന്ത്രി ഡോക്ടർ മസാലി ബിൻ മാലിക്, സൗത്ത് ആഫ്രിക്കയിലെ നെൽസൺ മണ്ടേല യൂണിവേഴ്സിറ്റി യിലെ ഡോക്ടർ അഡ്രിയൻ കോണിക്, ചൈനയിലെ ഷിങ്ഹായ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ സഫക്കത്,എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ പി.എ ഫസൽ ഗഫൂർ,ഹയർ എഡ്യൂക്കേഷൻ കൗൺസിൽ സെക്രട്ടറി ഡോക്ടർ രാജൻ വർഗീസ്, എം ഇ എസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ധീൻ, തുടങ്ങി വിദ്യാഭ്യാസ രംഗത്തെ വിവിധ വിചക്ഷണർമാർ സംബന്ധിക്കും.
വളാഞ്ചേരി MES KVM
കോളേജിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.കെ.പി വിനോദ് കുമാർ, ഐ ക്യു എ സി കോർഡിനേറ്റർ പ്രൊഫസർ നിസാബ് ടി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോക്ടർ പി മുഹമ്മദാലി, ട്രഷറർ പ്രൊഫസർ പാറയിൽ മൊയ്‌തീൻ കുട്ടി, കോൺഫറൻസ് കോർഡിനേറ്റർ ഡോക്ടർ കൃഷ്ണപ്രഭ കെ എസ്, ഡോക്ടർ പി സി സന്തോഷ് ബാബു തുടങ്ങിയവർ
പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം..
മൊബൈൽ : 9495452585, 9447537797, 9995845437
Content Summary: International Conference Valanchery MES College.. Former Education Minister of Malaysia will participate
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !