സിപിഎം നേതാവ് പി ജയരാജനെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എട്ടു പ്രതികളെ വെറുതേവിട്ട് ഹൈക്കോടതി. ഒന്നാം പ്രതി കടിച്ചേരി അജി, മൂന്നു മുതല്‍ ഒമ്പതു വരെ പ്രതികളായ മനോജ്, പാര ശശി, എളംതോട്ടത്തില്‍ മനോജ്, കുനിയില്‍ സനൂബ്, ജയപ്രകാശന്‍ കൊവ്വേരി പ്രമോദ്, തൈക്കണ്ടി മോഹനന്‍ എന്നിവരെയാണ് വെറുതേവിട്ടത്. ഇവര്‍ക്കെതിരേ ഗൂഡാലോചനാക്കുറ്റം തെളിവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്ത് കുറ്റക്കാരനാണെന്ന് ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഇയാള്‍ക്കെതിരേ വിചാരണക്കോടതി ചുമത്തിയ ചില കുറ്റങ്ങള്‍ ഹൈക്കോടതി ഒഴിവാക്കി. കേസിൽ മൂന്ന് ദിവസം കഴിഞ്ഞാണ് എഫ് െഎ ആർ രജിസ്ര്രർ ചെയ്തത്.
ക്യത്യമായ സാക്ഷിമൊഴികളുടെ അഭാവവും മറ്റ് തെളിവുകളില്ലാത്തതും ചൂണ്ടികാണിച്ചാണ് മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ അഞ്ച് , എട്ട് പ്രതികൾ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ മരണപെട്ടിരുന്നു.
Content Summary: P Jayarajan assassination attempt case: High Court acquitted eight accused
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !