![]() |
വളാഞ്ചേരി മുനിസിപ്പൽ മുസ്ലീം ലീഗ് വളാഞ്ചേരി മേഖല പദയാത്ര കെ എം ഗഫൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു |
വളാഞ്ചേരി: കേന്ദ്ര-കേരള സർക്കാരുകളുടെ നെറികെട്ട ഭരണത്തിനെതിരെ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ജനകീയ പ്രതികരണ പദയാത്രക്കു തുടക്കമായി. വൈക്കത്തൂരിൽ നിന്നു. തുടങ്ങിയ വളാഞ്ചേരി മേഖല പദയാത്ര മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ എം ഗഫൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ടി കെ ആബിദലി അധ്യക്ഷനായി. മണ്ഡലം മുസ്ലിം ലീഗ് ജ ന സെക്രട്ടറി സലാം വളാഞ്ചേരി ,മുനിസിപ്പൽ മുസ്ലിം ലീഗ് ജന. സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ, അഷ്റഫ് അമ്പലത്തിങ്ങൽ, സി അബ്ദുൽ നാസർ പ്രസംഗിച്ചു. സി ദാവൂദ് മാസ്റ്റർ, കെ മുസ്തഫ മാസ്റ്റർ, മൂർക്കത്ത് മുസ്തഫ, പി പി ഷാഫി, ജലാലുദ്ദീൻ മാനു, പി പി ഹമീദ്, നസീറലി പാറക്കൽ, സി എം റിയാസ്, മുജീബ് വിലാസി, ഒ പി റൗഫ് നേതൃത്വം നൽകി. മേഖലയുടെ വിവിധ പ്രദേശങ്ങളിലെ സ്വീകരണത്തിനു ശേഷം ബസ് സ്റ്റാൻ്റിൽ സമാപിച്ചു. സമാപന യോഗം സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇന്നു (വെള്ളി) കാവുംപുറം മേഖല പദയാത്ര വൈകിട്ടു 4 മണിക്കു താണിയപ്പൻ കുന്നിൽ നിന്നു തുടങ്ങും 22 - 02 - 24
.
Content Summary:A popular reaction march has begun in Valancherry.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !