തിമിര ശസത്രക്രിയക്കിടെ ഏഴ് പേര്‍ക്ക് കാഴ്ച പോയി; ആശുപത്രിക്കെതിരെ അന്വേഷണം

0

അഹമ്മദാബാദ്
: തിമിര ശസ്ത്രക്രിയ്ക്ക് ശേഷം ഏഴ് പേര്‍ക്ക് കാഴ്ച നഷ്ടമായതായി പരാതി. ഗുജറാത്തിലെ പടാന്‍ ജില്ലയിലെ ആശുപത്രിയില്‍ സര്‍ജറി നടത്തിയവര്‍ക്കാണ് കാഴ്ച നഷ്ടമായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം അണുബാധ മൂലം രോഗികള്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി ആശുപത്രി അധികൃതര്‍ പറയുന്നു,

ഫെബ്രുവരി രണ്ടിന് രാധന്‍പൂരിലെ സര്‍വോദയ കണ്ണാശുപത്രിയില്‍ വച്ച് 13 രോഗികള്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതില്‍ അഞ്ച് പേരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ എം ആന്‍ഡ് ജെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയിലേക്കും രണ്ട് പേരെ മെഹ്സാന ജില്ലയിലെ വിസ്നഗര്‍ ടൗണിലെ ആശുപത്രിയിലേക്കും മാറ്റിയതായി സര്‍വോദയ ഐ ഹോസ്പിറ്റല്‍ ട്രസ്റ്റി ഭാരതി വഖാരിയ പറഞ്ഞു.

സംഭവത്തില്‍ അന്വേഷണത്തിന് ഒരു സമിതിയെ നിയോഗിച്ചതായി ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. ഒരുമാസത്തിനിടെ സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി പത്തിന് അഹമ്മദാബാദിലെ ഒരാശുപത്രിയില്‍ തിമിരശസ്ത്രക്രിയക്കിടെ 17 വയോധികര്‍ക്ക് കാഴ്ച നഷ്ടമായിരുന്നു.

Content Summary: Seven lost their sight during cataract surgery; Investigation against the hospital

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !