ബൈത്തുസ്സക്കാത്ത് കേരള , "സാമൂഹ്യപുരോഗതിക്ക് സംഘടിത സക്കാത്ത് വളരണം" എന്ന ക്യാമ്പയിന്‍ കേരളത്തിലുടനീളം വിവിധ പരിപാടികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി വളാഞ്ചേരിയില്‍ 'സുഹൃദ് സംഗമം' സംഘടിപ്പിക്കുന്നു.
2024 മാര്‍ച്ച് 2 ശനി വൈകുന്നേരം 4.30 ന് പട്ടാമ്പി റോഡ് കരിങ്കല്ലത്താണി മസ്ജിദുറഹ്മാന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബൈത്തുസ്സക്കാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യാതിഥിയായിരിക്കുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു
ബൈത്തുസ്സക്കാത്ത് കേരളയുടെയും വളാഞ്ചേരി സക്കാത്ത് കമ്മിറ്റിയുടെയും സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്‍റെ സമര്‍പ്പണവും തദവസരത്തില്‍ നടക്കും
സമ്പത്ത് സാമൂഹികമായി വിതരണം ചെയ്യപ്പെടുമ്പോള്‍ സാമ്പത്തികമായി ഞെരുക്കം അനുഭവപ്പെടുന്നവര്‍ക്ക് ജീവത്തില്‍ ആശ്വാസവും സമാധാനവും ലഭിക്കുന്ന സംവിധാനമാണ് ഇസ്ലാമിലെ സക്കാത്ത്. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേത് കൂടിയാണ് സക്കാത്ത്. തന്‍റെ സ്വത്തില്‍നിന്ന് നിശ്ചിത ശതമാനം ഇല്ലാത്തവന് നല്‍കലും കൂടിയാണ് ഇത്.
നാട്ടിലെ സാമ്പത്തിക പ്രയാസങ്ങള്‍ മനസ്സിലാക്കി സംഘടിത സക്കാത്തിന്‍റെ സംഭരണ വിതരണം ഏറ്റെടുത്ത് 1983 ല്‍ വളാഞ്ചേരി കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച സംവിധാനമാണ് വളാഞ്ചേരി സക്കാത്ത് കമ്മിറ്റി.
വീട്നിര്‍മ്മാണം, വീട്പുനരുദ്ധാരണം, ചികിത്സാസഹായം, വിദ്യാഭ്യാസം, ചെറുകിട കച്ചവടം, സ്വയംതൊഴില്‍ വായ്പ, കുടിവെള്ളം, കടബാധ്യത തീര്‍ക്കല്‍, റേഷന്‍ തുടങ്ങിയ ഇനങ്ങളിലായി കൃത്യമായും വ്യവസ്ഥാപിതമായും സക്കാത്ത് ഫണ്ടില്‍ നിന്നും വിതരണം ചെയ്ത് വരുന്നുണ്ടന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ പ്രായമായ വ്യക്തികള്‍ക്ക് വാര്‍ദ്ധക്യ വിധവ പെന്‍ഷനും നല്‍കിവരുന്നുണ്ട് .
പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തില്‍
വളാഞ്ചേരി സക്കാത്ത് കമ്മിറ്റി പ്രസിഡന്‍റ് പ്രൊഫ. കെ.ടി. ഹംസ, മെമ്പര്‍മാരായ കെ.വി. കുഞ്ഞിമുഹമ്മദ്, പൈങ്കല്‍ ഹംസ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു
Content Summary: Shaikh Muhammad Karakunn in Valancherry..
Friends meeting and house dedication on Saturday
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !