വളാഞ്ചേരി : വളാഞ്ചേരി ടി ആർ കെ യു പി സ്കൂൾ നൂറ്റി ഇരുപത്തി രണ്ടാം വാർഷികാഘോഷവും ഇരുപത്തിഎട്ട് വർഷത്തെ സേവനത്തിന് ശേഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ഇ സരസ്വതി ടീച്ചർക്കുള്ള യാത്രയയപ്പും മാർച്ച് 1, 2 വെള്ളി, ശനി ദിവസങ്ങളിലായി സംഘടിപ്പിക്കുമെന്ന്
ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 11 ന് വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്യും.
പി ടി എ പ്രസിഡന്റ് സി രാജേഷ് അധ്യക്ഷനാകും. ഫ്ലവേഴ്സ് ചാനൽ ടോപ് സിംഗർ ഫെയിം കെ ദേവനന്ദ
മുഖ്യാതിഥിയായി പങ്കെടുക്കും. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, കുറ്റിപ്പുറം എ ഇ ഒ വി കെ ഹരീഷ്, ബി പി സി ടി മുഹമ്മദ് സലീം, മുനിസിപ്പൽ കൗൺസിലർമാരായ തസ്ലീമ നദീർ,
ഇ പി അച്യുതൻ, കെ കെ ഫൈസൽ തങ്ങൾ എന്നിവർ പങ്കെടുക്കും. ശനിയാഴ്ച ഉച്ചക്ക് ശേഷം മൂന്നിന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം
ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോഡിനേറ്ററും സിനി ആർട്ടിസ്റ്റുമായ ലത്തീഫ് കുറ്റിപ്പുറം ഉത്ഘാടനം ചെയ്യും.ഫ്ലവേഴ്സ് ചാനൽ കോമഡി ഉത്സവം ഫെയിം രാഹുൽ നാരകത്ത്
മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ വെച്ച് ഇ സരസ്വതി ടീച്ചക്ക് യാത്രയയപ്പ് നൽകും.ഹുസൈൻ മൂർക്കനാട് അവതരിപ്പിക്കുന്ന മാജിക് ഷോയും അരങ്ങേറും.
വാർത്ത സമ്മേളനത്തിൽ സ്കൂൾ
ഹെഡ് മിസ്ട്രെസ് കെ സ്മിത,
പി ടി എ പ്രസിഡന്റ് സി രാജേഷ്, സീനിയർ അസിസ്റ്റന്റ് പി എസ് ഗോവിന്ദരാജൻ, സ്റ്റാഫ് സെക്രട്ടറി
കെ പി രാജി, കെ പ്രകാശൻ, നാസർ കൊട്ടാരം എന്നിവർ പങ്കെടുത്തു.
Content Summary: Valancherry TRK School Anniversary Celebration tomorrow and the day after.. programs like this..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !