ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പ്രതി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തല്‍

0

മലപ്പുറം:
എടവണ്ണപ്പാറയില്‍ പതിനേഴ്കാരിയെ ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അതിജീവത.

പ്രായപൂര്‍ത്തി ആവാത്ത നിരവധി കുട്ടികളെ കരാട്ടെ മാസ്റ്റര്‍ സിദ്ധിഖ് അലി ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് വെളിപ്പെടുത്തല്‍. ഇയാള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയ അതിജീവതയുടേതാണ് പുതിയ വെളിപ്പെടുത്തല്‍.

കരാട്ടെയുടെ ഭാഗമാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നത്. താന്‍ 'പരമഗുരു' ആണ്. മനസ്സും ശരീരവും തനിക്ക് സമര്‍പ്പിക്കണം. അല്ലാത്തവര്‍ രക്ഷപ്പെടില്ലെന്നും കുട്ടികളെ വിശ്വസിപ്പിച്ചായിരുന്നു പീഡനം. പ്രതിയില്‍ നിന്നുള്ള ഭീഷണി കാരണമാണ് താന്‍ മൊഴി മാറ്റി പറഞ്ഞത് എന്നും അതിജീവിത പറഞ്ഞു.

പെണ്‍കുട്ടിയുടെ പരാതിയില്‍ സിദ്ധിഖ് അലി പോക്‌സോ കേസില്‍ അറസ്റ്റിലാവുകയും മൊഴി മാറ്റിയതിനെ തുടര്‍ന്ന് കുറ്റവിമുക്തനാവുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പിന്നീട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം 100 മീറ്റര്‍ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

Content Summary: The incident where a dead body was found in Chaliyar River; Revealing that the accused molested many girls

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !