സപ്ലൈകോ സബ്‌സിഡി ഉത്പന്നങ്ങളുടെ പുതിയ വില ഇങ്ങനെ...

0

മാര്‍ക്കറ്റ് വിലയെക്കാള്‍ 35 ശതമാനം കുറവിലായിരിക്കും സപ്ലൈകോയില്‍ സാധനം വിതരണം ചെയ്യുകയെന്ന് മന്ത്രി ജിആര്‍ അനില്‍.

പുതിയ നിരക്ക് അനുസരിച്ച്‌ ചെറുപയര്‍ ഒരു കിലോ 92 രൂപ, ഉഴുന്ന് ഒരുകിലോ 95, വന്‍കടല ഒരു കിലോ 69 , വന്‍ പയര്‍ 75 , തുവരപരിപ്പ് 111, മുളക് അരിക്കിലോ 82, മല്ലി അരക്കിലോ 39, പഞ്ചസാര ഒരു കിലോ 27, വെളിച്ചെണ്ണ അരലിറ്റര്‍ 55, കുറുവ അരി 30 , മട്ട അരി 30, പച്ചരി 26 എന്നിങ്ങനെയായിരിക്കും വിലയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ ചെറുപയര്‍ 74, ഉഴുന്ന് 66, വന്‍കടല 43, വന്‍ പയര്‍ 45, തുവരപരിപ്പ് 65, മുളക് 75, മല്ലി 39 രൂപ 50 പൈസ, പഞ്ചസാര 22, വെളിച്ചെണ്ണ 46, കുറവ അരി 25, മട്ട അരി 25, പച്ചരി 23 എന്നിങ്ങനെയായിരുന്നു വില.

ചില സീസണില്‍ വിലയില്‍ വ്യത്യാസമുണ്ടാകും. വിപണി വിലയ്ക്ക് അനുസരിച്ച്‌ സപ്ലൈകോയിലും വില ഉയരും. ജനങ്ങള്‍ക്ക് 35 ശതമാനമെങ്കിലും വിലക്കുറവുണ്ടാകുന്നതരത്തിലാണ് വിതരണം നടത്തി വിലക്കയറ്റം തടഞ്ഞുനിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു

2016-ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. സപ്ലൈകോയില്‍ വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവര്‍ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.

വില കൂട്ടുന്നതിന് എല്‍ഡിഎഫ് നേരത്തേ അനുമതി നല്‍കിയിരുന്നു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതി ഡിസംബർ അവസാനം ഇതിനുള്ള ശുപാർശ നല്‍കി. വിപണിവിലയില്‍ 25% സബ്സിഡി അനുവദിച്ചാല്‍ മതിയെന്നായിരുന്നു എല്‍ഡിഎഫ് യോഗത്തിലെ തീരുമാനം. എന്നാല്‍, 35% എന്ന ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ശുപാർശ ഒടുവില്‍ അംഗീകരിച്ചു.

സബ്സിഡി നിരക്കില്‍ 13 സാധനങ്ങള്‍ നല്‍കുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവില്‍ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നത്.

Content Summary: The new price of Supplyco subsidized products is as follows

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !