കൊച്ചി: പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാട്ടി ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് യുവതികള്‍ പിടിയില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വച്ചാണ് യുവതികളെ പിടി കൂടിയത്.
കൊല്ലം സ്വദേശി ജയ ജോസഫ്, കോഴിക്കോട് സ്വദേശി സക്കീന മുസ്തഫ എന്നിവരാണ് പിടിയിലായത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്. മസ്‌കറ്റിലേക്ക് പോകാനാണ് ഇരുവരും വിമാനത്താവളത്തില്‍ എത്തിയത്. ഇവരുടെ കൈയ്യില്‍ വിസിറ്റിംഗ് വിസയാണ് ഉണ്ടായിരുന്നത്.
പാസ്‌പോര്‍ട്ട് പരിശോധിച്ചപ്പോള്‍ നേരത്തെയുണ്ടായിരുന്ന കുവൈത്ത് വിസയുടെ മുകളില്‍ റദ്ദാക്കിയ മറ്റൊരു വിസ സ്റ്റിക്കര്‍ ഒട്ടിച്ചതായി കണ്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Content Summary: Two young women were arrested for trying to enter the Gulf by falsifying their passports
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !