യുപിഐ സേവനം ലഭിക്കുന്ന വിദേശരാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. യുഎഇ അടക്കം ഏഴു രാജ്യങ്ങളില്‍ യുപിഐ സേവനം ലഭിക്കുമെന്നാണ് പട്ടികയില്‍ പറയുന്നത്. പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് നടപടി.
ശ്രീലങ്കയിലും മൗറീഷ്യസിലും യുപിഐ സേവനം ആരംഭിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയത്. ശ്രീലങ്കയ്ക്കും മൗറീഷ്യസിനും പുറമേ ഫ്രാന്‍സ്, യുഎഇ, ശ്രീലങ്ക, സിംഗപ്പൂര്‍, ഭൂട്ടാന്‍, നേപ്പാള്‍ എന്നി രാജ്യങ്ങളിലാണ് ഇന്ത്യക്കാര്‍ക്ക് യുപിഐ സേവനം ഉപയോഗിക്കാന്‍ സാധിക്കുക.
'യുപിഐ ആഗോളതലത്തിലേക്ക്! ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് ശ്രീലങ്കയിലും മൗറീഷ്യസിലും ആരംഭിച്ചതോടെ അന്താരാഷ്ട്ര തലത്തിലേക്ക് യുപിഐ ഉയര്‍ന്നു. ഒറ്റത്തവണ പേയ്മെന്റ് ഇന്റര്‍ഫേസ് 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്'- കേന്ദ്രസര്‍ക്കാര്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് പ്രവാസികള്‍ക്ക് യുപിഐ സേവനം ലഭിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. മൂന്ന് മാസത്തിനകം യുഎഇയിലുള്ള ഇന്ത്യക്കാർക്ക് യുപിഐ സേവനം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
UPI goes Global!🤩
— MyGovIndia (@mygovindia) February 12, 2024
India's Unified Payments Interface goes International with launches in Sri Lanka and Mauritius!
An instant, one-stop payment interface showcases 'Make in India, Make for the World'. #DigitalPayment #RuPay pic.twitter.com/EI8LBWxZCi
Content Summary: 'UPI' service now available in 'UAE'; The Center has released the list of seven foreign countries where the service will be available
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !