ന്യൂഡൽഹിയിൽ സ്ഥാപിതമാകാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്ററിന് യു.എസ്.എ കെഎംസിസി യും , കാനഡ കെ.എം.സി.സി യും സമാഹരിച്ച ഫണ്ടുകൾ മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് ഓഫീസിൽ വച്ച് യു.എസ്.എ & കാനഡ കെഎംസിസി പ്രസിഡന്റ് യു.എ. നസീർ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് കൈമാറി.
ചടങ്ങിൽ മുസ്‌ലിംലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, സംസ്ഥാന ജ: സെക്രട്ടറി പി.എം.എ സലാം, പി അബ്ദുൽഹമീദ് എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, അഡ്വ. കെ.എൻ.എ കാദർ, പി കെ കെ ബാവ, പൊട്ടക്കണ്ടി അബ്ദുല്ല, ഉമ്മർ പാണ്ഡികശാല,ടി.എ അഹമ്മദ് കബീർ, കമാൽ വരദൂർ , അഡ്വ :പി എം എ സമീർ, കാനഡ കെഎംസിസി വൈസ് ചെയർമാൻ അബ്ദുൽ വാഹിദ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് യു.എഷബീർ, പഞ്ചിളി അസീസ് എന്നിവർ സംബന്ധിച്ചു.
തുടർന്ന് മാധ്യമങ്ങളുമായി സംസാരിക്കവെ ഡൽഹിയിൽ പ്രവർത്തനക്ഷമമാവാൻ പോകുന്ന ഖാഇദെമില്ലത്ത് സെന്റർ റെജിസ്ത്രേഷൻ നടപടികളും,
നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചു വരുന്നു എന്നും അതിന്റെ അവസാനഘട്ട മിനുക്കുപണികൾ നടന്നുവരികയാണെന്നും താമസിയാതെ സോഫ്റ്റ് ലോഞ്ചിംഗ് ചെയ്യാനാവുമെന്നും കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു.
Content Summary: Muslim League Delhi HQ: USA Canada hands over funds collected by KMCCs...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !