തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധ. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ഒരുകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേരും ചികിത്സ തേടിയവരിലുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ നിന്ന് ചിക്കന്‍ ഫ്രൈ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി.
ഛര്‍ദ്ദിലും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷവിഷബാധയുണ്ടായത്. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലുമാണ ചികിത്സ തേടിയത്.
Content Summary: twenty hospitalized due to food poisoning restaurant in varkala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !