എഡ്- ടെക് സ്ഥാപനം ബൈജൂസിന്റെ ഓഫീസുകള്‍ പൂട്ടുന്നു. ബെംഗളൂരുവിലെ നോളജ് പാര്‍ക്കിലുള്ള പ്രധാന ഓഫീസ് ഒഴികെ, ബാക്കിയുള്ള ഓഫീസുകള്‍ പൂട്ടനാണ് നിര്‍ദേശം.
ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമില്‍ പ്രവേശിക്കാനും നിര്‍ദേശം നല്‍കി.
ബെംഗളൂരു ആസ്ഥാനത്തേയും 300 ബൈജൂസ് ട്യൂഷന്‍ സെന്ററുകളിലേയും ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറും. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് നീക്കം. ബൈജൂസ് ഇന്ത്യ സിഇഒ അര്‍ജുന്‍ മോഹന്റെ നേതൃത്വത്തില്‍ പുനഃക്രമീകരണ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്.
നിയമപ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ബൈജൂസ്, കഴിഞ്ഞ 12 മാസത്തിനിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 75 ശതമാനം ജീവനക്കാര്‍ക്കും ഫെബ്രുവരി മാസത്തെ ശമ്ബള വിഹിതം തടഞ്ഞുവച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ നീക്കം. ഫെബ്രുവരി മാസത്തെ ശമ്ബളം മാര്‍ച്ച് പത്തിനകം ലഭിക്കുമെന്ന് ബൈജു രവീന്ദ്രന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ശമ്ബളം നല്‍കുന്നതില്‍ കമ്ബനി പരാജയപ്പെട്ടു.
വിദേശ നാണ്യ വിനിമയ ചട്ടലംഘനം അടക്കമുള്ള കേസുകളില്‍ ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് എതിരെ ഇഡി അന്വേഷണം നടക്കുന്നുണ്ട്. ബൈജുവിനെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് അസാധാരണ ജനറല്‍ ബോഡി യോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ബൈജൂ രവീന്ദ്രനും കമ്ബനിയുടെ ഓഹരി ഉടമകളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്.
Content Summary: Byjus closes offices; Instructions to employees to enter 'work from home'
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !