പെരുന്നാൾ, വിഷു പെൻഷൻ വിതരണം ചെയ്തില്ല.. വളാഞ്ചേരി സഹകരണ ബാങ്ക് രാഷ്ടീയം കളിക്കുന്നുവെന്ന് ആക്ഷേപം.. പ്രതിഷേധ സമരം സംഘടിപ്പിച്ച് എൽ ഡി എഫ്

0

വളാഞ്ചേരി:
സർക്കാർ പെൻഷൻ തുക അർഹരായവർക്ക് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് അധികൃതർ നൽകിയില്ലെന്ന ആക്ഷേപവുമായി എൽഡിഎഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി രംഗത്ത്.







3200 രൂപ സാമൂഹ്യക്ഷേമപെൻഷൻ വിഹിതം വിഷുവിന് മുൻപേ എല്ലാവർക്കും സർക്കാർ വിതരണം ചെയ്ത് വരികയാണന്നും 1600 രൂപ മാർച്ച് മാസം അവസാനവാരത്തിൽ വിതരണം ചെയ്തതിന് പുറമെയാണ് ഇപ്പോൾ 3200 രൂപ കൂടി നൽകുന്നതെന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. 


 ഈസ്റ്ററും വിഷുവും പെരുന്നാളും സന്തോഷത്തോടെ ചിലവഴിക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ സാമ്പത്തികമായ വരിഞ്ഞുമുറുക്കലുകൾക്കിടയിലും സംസ്ഥാന സർക്കാർ കൈത്താങ്ങാകുകയാണ്. 

എല്ലാ ജനങ്ങളിലേക്കും ബാങ്ക് വഴി പെൻഷൻ എത്തി തുടങ്ങിയപ്പോൾ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് വഴി വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജനങ്ങൾക്ക് പെരുന്നാളും, വിഷു ആയിട്ടും ഇതുവരെ പെൻഷൻ കൊടുത്തിട്ടില്ലന്ന ആക്ഷേപവുമായാണ് എൽ ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്.

 പെൻഷൻ കൊടുക്കാതെ രാഷ്ട്രീയം കളിക്കുന്ന യുഡിഎഫ് നിയന്ത്രണത്തിലുള്ള വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് അധികാരികളുടെ നടപടിക്കെതിരെ LDF വളാഞ്ചേരി മുനിസിപ്പാൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സമരം സംഘടിപ്പിച്ചു.


 CPI(M) വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എൻ വേണുഗോപാൽ,ഉമ്മർ ബാവ  ഇ പി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു

Mediavisionlive.inl d f uparotham valanchery

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !