150 മൊബൈൽ ഫോണുകൾ,40000 സിം കാർഡുകൾ; ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്

0

ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്. അബ്ദുൾ റോഷൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 40000 സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പുറത്തുവരുന്ന വിവരങ്ങളും പരാതികളൂം കണക്കിലെടുത്താൽ ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ ഇതുവരേക്കും തട്ടിയതെന്നാണ് പൊലീസ് നിഗമനം.

നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകൾ ഇപ്പോൾ ഇയാളുടെ പക്കൽ ഉണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് ഇയാൾ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മലപ്പുറം എസ്‌പി പറഞ്ഞു. മടിക്കേരിയിൽ സ്വകാര്യ മൊബൈൽ കമ്പനിയുടെ വിതരണക്കാരനാണ് പ്രതി.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.

വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതിനായിരത്തോളം സിംകാർഡുകളും നൂറ്റി എൺപതിൽപരം മൊബൈൽ ഫോണുകളും ഇയാളുടെപക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ഇയാളുമായി ബന്ധമുള്ള മൊബൈൽ ഷോപ്പുകൾ പുതിയ സിം കാർഡ് എടുക്കാനെത്തുന്നവരുടെ ഫിംഗർ പ്രിന്റ് അവരറിയാതെ പല തവണകളായി ഉപയോഗിച്ച് വ്യാജ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്ത് ഇയാൾക്ക് സിംകാർഡ് ഒന്നിന് 50 രൂപ നിരക്കിൽ കൈമാറുകയാണ് പതിവ്. ഇത്തരത്തിൽ സംഘടിപ്പിക്കുന്ന സിംകാർഡുകളാണ് ഇയാൾ തട്ടിപ്പുകൾക്കായി നൽകിയിരുന്നത്.

സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, സ്റ്റേഷൻ ഹൌസ് ഓഫീസറായ പോലീസ് ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജൻ, പ്രത്യേക ജില്ലാ സൈബർ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇൻസ്‌പെക്ടർ നജിമുദീൻ മണ്ണിശ്ശേരി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജൽ പടിപ്പുര, സിവിൽ പോലീസ് ഓഫീസർമാരായ ഇ. ജി പ്രദീപ്, ഷാഫി പന്ത്രാല, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജരത്നം എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Content Summary: 150 mobile phones, 40000 SIM cards; Malappuram police arrested the main link in online fraud

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !