പുത്തനത്താണി: തിരുന്നാവായ റോഡിലെ ഇന്ത്യൻ ഓയിൽ പെട്രോള്‍ പമ്പില്‍ പരാക്രമം നടത്തിയ കാർ യാത്രികൻ പൊലീസ് പിടിയിലായി.തെക്കൻ കുറ്റൂർ വലിയപറമ്പ് സ്വദേശി കല്ലിങ്ങൽ ഷാജഹാനെയാണ് കൽപ്പകഞ്ചേരി പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ പുത്തനത്താണി-തിരുന്നാവായ റോഡിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പിലാണ് സംഭവം.തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പമ്പിലെത്തിയ പ്രതി 200 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുകയും കയ്യില്‍ കാശില്ലെന്നു പറഞ്ഞ് മൊബൈല്‍ ഫോണ്‍ പമ്പില്‍ ഏല്‍പ്പിച്ച് മടങ്ങുകയുമായിരുന്നു.
രാവിലെ വീണ്ടുമെത്തി 200 രൂപയ്ക്ക് ഇന്ധനം അടിച്ചപ്പോള്‍ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടു.ഇതിനു പിന്നാലെ പ്രതി പരാക്രമം നടത്തുകയായിരുന്നു.
കാറില്‍ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോഗിച്ച് പമ്പിന്റെ ഓഫീസ് അടിച്ചു തകര്‍ത്ത പ്രതി പെട്രോള്‍ ഡിസ്‌പെന്‍സറും തല്ലിത്തകര്‍ത്തു.തുടർന്ന് രാത്രി നല്‍കിയ മൊബൈല്‍ ഫോൺ തിരിച്ചു വാങ്ങാതെ പോവുകയായിരുന്നു.
ആക്രമണത്തിൽ ഓഫീസിന്റെ ഗ്ലാസ് പാളി തെറിച്ച് പമ്പ് ജീവനക്കാരന് പരുക്കേറ്റിട്ടുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്ന് പമ്പ് ജീവനക്കാര്‍ പറയുന്നു.
Content Summary: A car passenger who committed a crime at a petrol pump in Puttanathani has been arrested by the police
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !