മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങള്‍ റദ്ദാക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ

0


മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതിൽ ദുരിതത്തിലായി യാത്രക്കാർ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, കരിപ്പൂർ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി.

അബുദാബി, ഷാർജ, മസ്‌കറ്റ്, എന്നിവിടങ്ങളിൽ പോകേണ്ട മൂന്ന് വിമാനസർവീസുകളാണ് ആദ്യം റദ്ദാക്കിയത്. പിന്നീട് ബഹറൈൻ, ദമാം, എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകൾ കൂടി റദ്ദാക്കുകയായിരുന്നു. കരിപ്പൂരിൽ രാവിലെ എട്ടുമണിമുതൽ ആറ് സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറൈൻ, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് ഇത്. തിരുവനന്തപുരത്ത് മസ്‌കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളാണ് യാത്ര മുടക്കിയത്. നെടുമ്പാശേരിൽ നിന്ന് നാല് വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ മൂന്ന് സർവീസുകളും മുടങ്ങി.


പലരും അതിരാവിലെ തന്നെ വിമാനത്താവളങ്ങളിൽ എത്തിയിരുന്നു. യാത്രക്കാർ ചെക്ക് ഇൻ ചെയ്തതിനുശേഷമാണ് സർവീസുകൾ റദ്ദാക്കിയതായി അറിയുന്നത്. ജീവനക്കാരുടെ മിന്നൽ പണിമുടക്കാണ് സർവീസുകൾ റദ്ദാക്കാൻ കാരണമെന്നാണ് വിവരം. അലവൻസ് അടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിക്കാട്ടി എയർ ഇന്ത്യാ ജീവനക്കാർ രാജ്യവ്യാപകമായി പണിമുടക്കുന്നുണ്ടെന്നാണ് സൂചന.

യാത്ര മുടങ്ങിയവരിൽ ജോലിക്ക് അടിയന്തരമായി തിരികെ പ്രവേശിക്കേണ്ട പ്രവാസികളാണ് കൂടുതലും. പലരും വിസ ക്യാൻസലേഷൻ പ്രതിസന്ധികളും നേരിടുന്നുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് പലരും. വിമാനത്താവളങ്ങളിൽ വലിയ പ്രതിഷേധമുണ്ടായി. സർവീസുകൾ മുടങ്ങിയതിന് പരിഹാരമായി നാളെമുതലുള്ള വിമാനങ്ങളിൽ മുൻഗണനാക്രമത്തിൽ ടിക്കറ്റ് നൽകാമെന്നാണ് എയർ ഇന്ത്യ ഉറപ്പ് നൽകുന്നത്. യാത്രക്കാർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും തിരിച്ച് നൽകുകയോ മറ്റൊരു ദിവസത്തേയ്ക്ക് ടിക്കറ്റ് നൽകുകയോ ചെയ്യുമെന്ന് കമ്പനി പറയുന്നു.

കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 12 സർവീസുകൾ റദ്ദാക്കി

കോഴിക്കോട്: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഇതുവരെ 12 സർവീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. റാസൽ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നുള്ള മസ്കറ്റ്, ദുബായ്, അബുദാബി വിമാനങ്ങളും നെടുമ്പാശ്ശരിയിൽ നിന്നുള്ള ഷാർജ മസ്കറ്റ് വിമാനങ്ങളും റദ്ദാക്കി. 

കരിപ്പൂരിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

08.00 AM- റാസൽ ഖൈമ
8-25 AM ദുബൈ
8:50 AM- ജിദ്ദ
09.00 AM - കുവൈത്ത്
9:35 AM- ദോഹ
9-35 AM- ദുബൈ
10-30 AM- ബഹ്‌റൈൻ

5-45 PM- ദുബൈ
7-25 PM ദോഹ
8-10 PM കുവൈത്ത്
8-40 PM ബഹ്‌റൈൻ 
9-50 PM ജിദ്ദ

Content Summary: Air India Express canceled flights without warning

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !