മലപ്പുറം: മേല്‍മുറിയില്‍ ബന്ധുക്കളായ രണ്ട് കുട്ടികള്‍ ക്വാറിയില്‍ മുങ്ങിമരിച്ച നിലയില്‍. സഹോദരിമാരുടെ മക്കളായ റഷ (8), ദിയ ഫാത്തിമ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും.
മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് ഈ രണ്ടു കുട്ടികളെയും കാണാതാവുന്നത്. പിന്നീട് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ക്വാറിയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മേല്‍മുറിയില്‍ പൊട്ടിച്ച് ഒഴിവാക്കിയ ക്വാറിയിലാണ് കുട്ടികള്‍ മരിച്ചത്.
കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിനിടെ ഇവര്‍ ക്വാറിയിലേക്ക് പോയിരിക്കാം എന്ന സംശയത്തെ തുടര്‍ന്നാണ് ഇവിടെ തിരച്ചില്‍ നടത്തിയത്. മുങ്ങല്‍വിദഗ്ധര്‍ അടക്കം ക്വാറിയില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
Content Summary: Arrived for a wedding at a relative's house; Upstairs, two children drowned in the quarry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !