കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ടു മക്കളും മരിച്ചു. തൃശൂര്‍ സ്വദേശികളായ ശിവകുമാര്‍ (54), ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ നിന്ന് വന്ന കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
കുഞ്ചത്തൂരില്‍ വച്ചായിരുന്നു സംഭവം. കാസര്‍കോടുനിന്നും മംഗളൂരുവിലേക്ക് പോയ ആംബുലന്‍സുമായാണ് കാര്‍ കൂട്ടിയിടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മൂന്ന് പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും പരിക്കുണ്ട്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Summary: Car collides with ambulance; The father and two children died
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !