ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

0

ഇറാന്‍ പ്രസിഡന്റ് ഇബ്രഹാം റൈസി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും എന്നാല്‍ അവിടെ ജീവന്റെ അവശേഷിപ്പില്ലെന്നും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്ക് അടുത്തെത്തിയതായും റെഡ് ക്രസന്റ് സൊസൈറ്റിയുടെ പിര്‍ ഹോസിന്‍ കൂലിവന്ദ് അറിയിച്ചു.

അപകടവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കിലും സ്ഥിതി വളരെ മോശമാണെന്ന സൂചനയാണ് പിര്‍ ഹോസിന്‍ നല്‍കുന്നത്. നൂതനമായ ഉപകരണങ്ങളുമായി 73 രക്ഷാപ്രവര്‍ത്തക ഗ്രൂപ്പുകളാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയ തവാല്‍ ഗ്രാമത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഹെലികോപ്റ്ററിന്റെ മുഴുവന്‍ ക്യാബിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും കത്തി നശിക്കുകയും ചെയ്തെന്നും മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.


റൈസി സഞ്ചരിച്ച ഹെലികോപ്റ്ററിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങളില്‍ നിന്ന് ഒരു ടർക്കിഷ് ഡ്രോണ്‍ താപ സ്രോതസ് കണ്ടെത്തിയിരുന്നു. ഇറാന്റെ റെവലൂഷണറി ഗ്വാർഡ്‌സ് കോർപ്‌സ് കമാന്‍ഡറെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജന്‍സിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താപസ്രോതസ് കണ്ടെത്തിയ പ്രദേശത്തിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് നിലവില്‍ തിരച്ചില്‍ നടത്തുന്നത്. പാറക്കെട്ടുകളും കുന്നുകളും നിറഞ്ഞ പ്രദേശമാണിതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മോശം കാലാവസ്ഥ തെരച്ചിലിന് പ്രതികൂലമാണെന്ന് ഐആർസിഎസ് പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാസിഹ് അലിഷ്വാന്ദി പറഞ്ഞു. മോശം കാലാവസ്ഥയും പ്രദേശം ഗതാഗതയോഗ്യമല്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പിർഹോസിന്‍ കൂലിവന്ദ് പ്രതികരിച്ചിരുന്നു. കനത്ത മൂടല്‍ മഞ്ഞിനിടയിലൂടെ രക്ഷാ പ്രവർത്തകർ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമമായ ദ ഗാർഡിയന്‍ പുറത്തുവിട്ടു.

ഇറാന്‍റെ ഔദ്യോഗിക ഏജൻസിയായ ഇർന പുറത്തുവിട്ട ചിത്രം
പ്രസിഡന്റിന്റെ ജീവനുവേണ്ടി പ്രാർഥിക്കണമെന്ന് ഇറാൻ സൈന്യം അഭ്യർഥിച്ചിരുന്നു. അസർബൈജാനുമായുള്ള അതിർത്തിയിലെ അണക്കെട്ട് തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇബ്രാഹിം റൈസി അപകടത്തിൽപ്പെട്ടത്. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലി കൂടി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരികയായിരുന്നു റൈസി.

വർസാഖാൻ പർവത മേഖലയിലെ ഡിസ്‌മർ കാടിനു സമീപം ഹെലികോപ്റ്റർ ഇടിച്ചിറങ്ങിയതായാണ് വിവരം. വടക്കു പടിഞ്ഞാറൻ ഇറാനിലെ വനമേഖലയിൽ ഹെലികോപ്റ്റർ കാണാതായ വിവരം ഇറാൻ ആഭ്യന്തരമന്ത്രി അഹമ്മദ് വാഹിദി സ്ഥിരീകരിച്ചു. പ്രദേശത്ത് ശബ്ദങ്ങള്‍ സമീപവാസികള്‍ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന (ഇസ്ലാമിക് റിപ്പബ്ലിക് ന്യൂസ് ഏജന്‍സി) ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹെലികോപ്റ്ററിൻ്റെ കൃത്യമായ സ്ഥാനം ഇപ്പോഴും അജ്ഞാതമാണെന്നു സംഭവം നടന്നതെന്നു കരുതപ്പെടുന്ന മേഖലയിൽനിന്ന് ഐആർഐബി (ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിങ്) ലേഖകൻ റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന സ്ഥലത്തെ ദുര്‍ഘടമായ ഭൂപ്രകൃതിയും ദുഷ്‌കരമായ കാലാവസ്ഥയും കാരണം രക്ഷാപ്രവര്‍ത്തനത്തിനും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

Content Summary: Iran's President Ibrahim Raisi was killed in a helicopter crash

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !