‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കള്‍ക്കെതിരെ സംഗീതസംവിധായകന്‍ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്. സിനിമയില്‍ ‘കണ്‍മണി അന്‍പോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ്.
പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം. തന്റെ അനുമതി തേടിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസില്‍ പറയുന്നു.
സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍ നാന്‍’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.
മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിന് ശേഷം കണ്‍മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെന്‍ഡായി മാറുകയും ഗുണ സിനിമ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ഗാനം പ്രാചരം ചിത്രത്തിലെ ഡയലോഗും പാട്ടും പ്രചാരം നേടിയിരിക്കുന്ന സമയത്താണ് ഇളയരാജയുടെ നോട്ടീസ്. ലോകേഷ് കനകരാജ് സംവിധാനത്തിലൊരുങ്ങുന്ന രജനികാന്ത് ചിത്രം കൂലിയുടെ ടീസറിന് ഇളയരാജ പാട്ട് ഉപയോഗിച്ചതിനും നിര്‍മ്മാതാക്കള്‍ക്ക് അദ്ദേഹം നോട്ടീസ് അയച്ചിട്ടുണ്ട്.
Content Summary: 'Kanmani Anpod' violates copyright law; Ilayaraja vs Manjummal Boys' makers
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !