വളാഞ്ചേരി : സുന്നി മേനാജ്മെന്റ് അസോസിയേഷൻ വളാഞ്ചേരി സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്റസ മാനേജ്മെൻ്റിനായി വർക്ക്‌ഷോപ്പ് ഇന്നോവേഷൻ സംഘടിപ്പിച്ചു. കൊളമംഗലം എം ഇ ടി സ്കൂളിൽ നടന്ന വർക്ക്ഷോപ്പ് എസ് എം എ മലപ്പുറം വെസ്റ്റ് ജില്ല പ്രസിഡൻ്റ് ആറ്റുപുറം അലി ബാഖവി ഉദ്ഘാടനം ചെയ്തു.
എസ് എം എ മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി അബ്ദുള്ള കുട്ടി മാസ്റ്റർ പത്തനാപുരം ക്ലാസിന് നേതൃത്വം നൽകി. സോൺ പ്രസിഡൻ്റ് ജഅഫർ സഖാഫി പുറമണ്ണൂർ അധ്യഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.കെ ദാരിമി എടയൂർ, വളാഞ്ചേരി സോൺ ജനറൽ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ പുറമണൂർ, എസ് ജെഎം ജില്ല സെക്രട്ടറി ഫൈസൽ അഹ്സനി എടയൂർ, എസ് എം എ ജില്ല സെക്രട്ടറി അബ്ദുൽ ഗഫൂർ മാസ്റ്റർ, മുസ്തഫ സഖാഫി കാടാമ്പുഴ, മുസ്തഫ എടയൂർ സംസാരിച്ചു.
സോൺ എക്സിക്യൂട്ടീവ് അംഗങ്ങൾ, റീജിനൽ ഭാരവാഹികൾ,മദ്റസ മനേജ്മൻ്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
Content Summary: Madrasa Management Workshop organized in Valanchery.. Atupuram Ali Bakhfi inaugurated
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !