
മലയാളി പ്രേക്ഷകർക്ക് എക്കാലവും ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു നടി ഭാമ. ലോഹിതദാസിന്റെ സംവിധാനത്തിൽ പിറന്ന 'നിവേദ്യം' എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഒരുപിടി നല്ല വേഷങ്ങളിൽ താരം മലയാള സിനിമകളിൽ പ്രത്യേക്ഷപ്പെട്ടു. അടുത്തിടെ താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങൾക്കും അവസാനം കുറിച്ചുകൊണ്ട്, ഭർത്താവുമായി വേർപിരിഞ്ഞ കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാമ.
ഏറ്റവും പുതിയ വാർത്തകൾ:
താൻ ഇനി സിംഗിൾ മദറാണെന്ന് വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചാണ് ഭാമ ഇക്കാര്യം അറിയിച്ചത്. 'ഒരു സിംഗിൽ മദറാവുന്നത് വരെ ഞാൻ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു, കൂടുതൽ ശക്തയാകുക മാത്രമായിരുന്നു എനിക്ക് മുന്നിലുള്ള ഏക വഴി, ഞാനും എന്റെ മകളും'- ഭാമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നേരത്തെയും വിവാഹമോചന വാർത്തകളോട് പ്രതികരിച്ച് ഭാമ രംഗത്തെത്തിയിരുന്നു. അന്ന് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് എഡിറ്റ് ചെയ്ത് ഭാമ ചില വാക്കുകൾ കുറിക്കുകയായിരുന്നു. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം എന്നാണ് ഭാമ കുറിച്ചത്. കുറച്ചുനാളുകളായി ഭർത്താവ് അരുൺ ജഗദീഷിന്റെ ചിത്രങ്ങളൊന്നും ഭാമ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നില്ല.
ഇരുവരും വേർപിരിഞ്ഞോ എന്ന് ആരാധകർ കമന്റ് ബോക്സിലൂടെ അന്വേഷിച്ചിരുന്നു മകളുടെ ആദ്യപിറന്നാളിന്റെ ചിത്രങ്ങൾ ഉൾപ്പെടെ അരുണിന്റെ സാന്നിദ്ധ്യമുള്ള ഫോട്ടോകൾ ഭാമ നീക്കം ചെയ്തിരുന്നു. അപ്പോഴും വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട ഒരുചിത്രം ബാക്കിവച്ചിരുന്നു. അതും പിന്നീട് ഒഴിവാക്കി. പേജിൽ മകൾ ഗൗരിക്കൊപ്പമാണ് ഭാമ. ഗൗരിയുടെ അമ്മ എന്നാണ് ഇൻസ്റ്റഗ്രാമിൽ തന്നെ വിശേഷിപ്പിക്കുന്നത്. പ്രൈവറ്റ് അക്കൗണ്ടിൽ മുൻപ് ഭർത്താവിന്റെ പേര് സ്വന്തം പേരുമായി ചേർത്തിരുന്നെങ്കിലും അവിടെയും അരുണിന്റെ പേര് നീക്കം ചെയ്തിരുന്നു. ദുബായിൽ ഗോൾഡൻ വിസ ഏറ്റുവാങ്ങുന്ന ചിത്രത്തിലും അരുണിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.
അടുത്തിടെ 'വാസുകി' എന്ന വസ്ത്ര ബ്രാന്റിന് ഭാമ തുടക്കം കുറിച്ചിരുന്നു. നടൻമാരായ അബുസലിം , റിയാസ് ഖാൻ, സംവിധായകൻ നാദിർഷ എന്നിവർ പങ്കെടുത്ത ചടങ്ങിലും അരുണിന്റെ പങ്കാളിത്തമുണ്ടായില്ല. 2020 ജനുവരി 30ന് ആണ് ഭാമയും ബിസിനസുകാരനായ അരുണും വിവാഹിതരായത്.
Source:
Content Summary: 'Now me and my daughter'; Actress Bhama separated from her husband
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !