പുത്തനത്താണിയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷം; തിങ്കളാഴ്ച നാലു വീടുകളിലാണ് മോഷണശ്രമം നടന്നത്

0

പുത്തനത്താണി:
(mediaviionlive.in) പുത്തനത്താണിയിൽ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാവുകയാണ്. പുത്തനത്താണി ചെലൂർ പള്ളിപ്പാറയിൽ തിങ്കളാഴ്ച നാലു വീടുകളിലാണ് മോഷണ ശ്രമം നടന്നത്. കരിങ്കപ്പാറ അസ്കറിന്റെ വീട്ടിൽ നിന്നും ഹീറോ ഹോണ്ട ഹങ്കുമായാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്. കോട്ടയിൽ ഹംസയുടെ വീട്ടിൽ നിന്നും ബൈക്ക് എടുത്ത് പാതിവഴിയിൽ ഉപേക്ഷിച്ചാണ് സംഘം പോയത്.

നീർക്കാട്ടിൽ കുന്നപ്പള്ളി അബ്ദുൾ ഖാദർ, അലി എന്നിവരുടെ വീടുകളുടെ പിൻഭാഗത്തെ വാതിൽ പൂട്ടു തകർത്ത് അകത്തു കയറാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും മോഷ്ടാക്കൾ കടന്നു കളയുകയായിരുന്നു.

രാവിലെ വീടിനു പുറത്തിറങ്ങിയപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നതെന്നും ഉടൻ തന്നെ കൽപ്പകഞ്ചേരി പൊലീസിൽ പരാതി നൽകിയതായും അസ്കർ പറഞ്ഞു.

മുഴുവൻ വീടുകളിലെയും സിസിടിവികൾ മറച്ചാണ് മോഷ്ടാക്കൾ വീടുകളിലേയ്ക്ക് കയറാൻ ശ്രമിച്ചത്. ശരീരം മുഴുവൻ തുണികൾ കൊണ്ട് മറച്ച രൂപത്തിലാണ് മോഷ്ടാക്കളുടെ നീക്കം. മുൻപും മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരുന്ന പ്രദേശത്ത് പൊലീസ് പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Summary: The nuisance of thieves is severe in Puthanathani; Four houses were robbed on Monday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !