കുറ്റിപ്പുറം: ദേശീയപാത 66 കുറ്റിപ്പുറം ചേട്ടൻ മൂടാലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. വളാഞ്ചേരി വട്ടപ്പാറ സ്വദേശിനി ആലുങ്ങൽ ഖാദറിന്റെ മകൾ സിറാജുന്നിസ (23) യാണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദയെ പരുക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.50ഓടെയാണ് അപകടമുണ്ടായത്.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ട്രയിനിങ്ങിനായി പോവുകയായിരുന്നു ഇരുവരും. കനത്ത മഴയെ തുടർന്ന് റോഡിൽ തെന്നിയ സ്കൂട്ടറിൽ നിന്നും തെറിച്ചു വീഴുകയിരുന്നു ഇരുവരും. തൊട്ടു പിറകെ വന്ന KSRTC സൂപ്പർ ഫാസ്റ്റ് ബസിന്റെ ടയർ സിറാജുന്നിസയുടെ തലയിലൂടെ കയറിയിറങ്ങി. യുവതി സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Content Summary: A woman from Valancherry Kavupuram died after a KSRTC bus collided with a scooter on the Kuttipuram Moodal National Highway.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !