തിരൂർ - താനൂർ റോഡിൽ പൂക്കയിൽ ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തൃപ്രങ്ങോട് കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസാണ് (23) മരണപ്പെട്ടത്.
തിരൂരിൽ നിന്നും താനൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മുഹമ്മദ് ഫായിസ് സഞ്ചരിച്ച ബൈക്ക് കാറിനെ മറികടക്കുന്നതിനിടെ
തിരൂരിലേയ്ക്ക് വരികയായിരുന്ന ബസ്സിനടിയിലേയ്ക്ക് നിയന്ത്രണം വിട്ട് തെറിച്ചു വീഴുകയായിരുന്നു.
തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം കുട്ടമ്മാക്കൽ ജുമാ മസ്ജിദിൽ ഖബറടക്കും. മൊയ്തീൻ-കുഞ്ഞാത്തുട്ടി ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫായിസ്.
Content Summary: A young man died in Tirur after his bike went under the bus
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !