2006-ൽ രൂപം കൊണ്ട ബേക്കറി അസോസിയേഷൻ്റെ പോഷക സംഘടനയായി രൂപീകൃതമായ സ്മാർട്ട് ടീമിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 10ന് വളാഞ്ചേരി കോളേജ് ഓഡിറ്റോറിയത്തിൽ സ്മാർട്ട് ടീം ജില്ലാ കോൺക്ലവ് നടത്തുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബേക്ക് കുടുംബത്തിന്റെ തനത് പാരമ്പര്യം നില നിർത്തുന്നതിനും നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനും യുവ തലമുറയെ ബേക്കറി മേഖലയിലേക്ക് കൊണ്ടു വരുന്നതിനും വേണ്ടി
2006 ൽ രൂപം കൊണ്ട ബേക്കിന്റെ പോഷക സംഘടനയായി 2012ലാണ് സ്മാർട്ട് ടീം രൂപീകൃതമായത്.
ബേക്കിന്റെ പ്രവർത്തനത്തിനൊപ്പം സ്മാർട്ട് ടീമിനെയും ശക്തിപ്പെടുത്താൻ വേണ്ടിയാണ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ 10 നു വളാഞ്ചേരിയിൽ കോൺക്ലവ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. കാവുംപുറം കെ ആർ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സ്മാർട്ട് ടീം ജില്ലാ കോൺക്ലവ് നടക്കുക. സമ്മേളനം മലപ്പുറം ജില്ല കളക്ടർ വി.ആർ. വിനോദ്. ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. ബേക്ക് മലപ്പുറം ജില്ല പ്രസിഡൻ്റ് ബാവ ഹാജി സീഗോ, വൈസ് പ്രസിഡൻ്റ് ഷിജു കെ. ആർ, സംസ്ഥാന സെക്രട്ടറി അസ്മ റഷീദ്, മലപ്പുറം ജില്ല സെക്രട്ടറി എ .അമീർ , മലപ്പുറം സ്മാർട്ട് ടീം പ്രസിഡൻ്റ് കദീജ ഷാ, സ്മാർട്ട് ടീം ജനറൽ സെക്രട്ടറി മുഹമ്മദ് ആഷിക്ക് ഒക്കഷി , സ്മാർട്ട് ടീം ട്രഷറർ ജയേഷ് മുള്ളത്ത്, ഓർഗനൈസിംഗ് സെക്രട്ടറി രാജീവ്, സ്മാർട്ട് ടീം സെക്രട്ടറിമാരായ റഷീദ്, ലിൻസൺ എന്നിവർ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
Content Summary: Bake Smart Team District Conclave at Valanchery KR College.. District Collector will inaugurate..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !