എടയൂർ ഒടുങ്ങാട്ട് കുളത്തിൽ ഫൈബർ ബോട്ട് വരും.. കുളം വൃത്തിയാക്കാൻ ഗ്രാസ് കാർപ് മീനുകൾ നിക്ഷേപിച്ചു

0
എടയൂർ: മണ്ണത്ത് പറമ്പിലെ അധിനിവേശ പായൽ പടരുന്ന ഒടുങ്ങാട്ടു കുളത്തെ വൃത്തിയാക്കാൻ ഇനി ഗ്രാസ് കാർപ് മീനുകളും..

ഇതിൻ്റെ ഭാഗമായി ഒടുങ്ങാട്ടുകുളം ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ  പായൽ ഭക്ഷ്യയോഗ്യമാക്കുന്ന സസ്യഭുക്കായ ഇത്തരം മീനുകളെ കുളത്തിൽ നിക്ഷേപിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി. ഹസീന ഇബ്രാഹിം, വൈസ് പ്രസിഡണ്ട് കെ.പി.വേലായുധൻ,ഒടുങ്ങാട്ടുകുളം ശുചീകരണ ജനകീയ കൂട്ടായ്മ ചെയർമാൻ ഹനീഫ മൂതിക്കൽ എന്നിവർ ചേർന്ന് മത്സ്യക്കുഞ്ഞുങ്ങളെ തുറന്നു വിട്ടു.


വേണു എം.പി., മുളക്കൽ അബൂബക്കർ, കെ.പി. യൂനുസ് , ശരീഫ് കെ.ഇ.ടി., റഫീഖ്. എം. എം., സക്കീർ പി.കെ., ശിഹാബ് വി.കെ, താജുദ്ധീൻ, അനൂപ് പി.കെ., രഘു.പി  എന്നിവർ നേതൃത്വം നൽകി.

എടയൂർകുളം എന്നറിയപ്പെടുന്ന ഒടുങ്ങാട്ടുകുളത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാസ് കാർപ് ഇനം മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

ഏതാനും വർഷങ്ങളായി പായൽമൂടി ഉപയോഗയോഗ്യമല്ലാതായി കിടന്നിരുന്ന കുളം Dyfi പ്രവർത്തകരുടെ നേതൃത്വത്തിൽ ഏറെ ദിവസങ്ങളെടുത്ത് ഉപയോഗയോഗ്യമാക്കി മാറ്റിയിരുന്നു.

 വേനലറുതിയിൽ  കുളം വൃത്തിയാക്കിയതിന് ശേഷവും, നീറ്റു കക്ക പ്രയോഗത്തിന് ശേഷവും കുളത്തിൽ പായൽ നിറയുന്ന സാഹചര്യത്തിലാണ്  മീനുകളെ ആശ്രയിക്കുന്നത്.
ശരാശരി ഒരു ഗ്രാസ് കാർപ് മത്സ്യം അവയുടെ ആകെ ശരീരഭാരത്തിൻ്റെ 2 മുതൽ 3 മടങ്ങ് വരെ പായൽ ഭക്ഷണമാക്കും. ഈ മത്സ്യങ്ങൾ കുളങ്ങളിൽ പ്രജനനം നടത്താത്ത വിഭാഗത്തിൽ പെടുന്നതിനാൽ ഇവ പെറ്റ് പെരുകുന്ന പ്രശ്നം ഉണ്ടാകുന്നില്ല. കൂടാതെ ഇവ സസ്യഭുക്കായതിനാൽ മറ്റ് മത്സ്യങ്ങളെ ഭക്ഷിക്കുകയുമില്ലന്നും വിദഗ്ദർ പറഞ്ഞു
 ഒരു ഏക്കർ വലിപ്പമുള്ള പായൽ നിറഞ്ഞ കുളം വൃത്തിയാക്കുന്നതിന് 20 വലിയ ഗ്രാസ് കാർപ് മത്സ്യങ്ങൾ മതിയാകും.
കള നാശിനികൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇവ  മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് ഹാനികരമാണ്.
അത് കൊണ്ടാണ് ജൈവീക മാർഗ്ഗത്തിലൂടെ പായൽ നിർമ്മാർജ്ജനം ചെയ്യുന്നതിനായി ഒടുങ്ങാട്ടുകുളം ജനകീയ കൂടായ്മ മുന്നിട്ടിറങ്ങുന്നത്.


 അടിയന്തര ഘട്ടങ്ങളിൽ രക്ഷാ പ്രവർത്തനത്തിനും, സ്ഥിരമായി കുളം ശുചീകരണത്തിനുമായി ഫൈബർ ബോട്ട് ഉൾപ്പെടെ ഇറക്കാനും പദ്ധതിയുണ്ട്.

തുടർ ശുചീകരണങ്ങളുടെ ഭാഗമായി എല്ലാ ഞായറാഴ്ചയും രാവിലെ 7 മുതൽ 8 മണി വരെ കുളത്തിൻ്റെ പരിസരത്ത് ഒത്തുകൂടി ക്ലീനിംഗ്, ചർച്ചാ വേദി, വ്യായാമം എന്നിവ കൂടി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കൂട്ടായ്മ പ്രവർത്തകർ.


Content Summary:edayoor odugattukulam programme

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !