കുറ്റിപ്പുറം: ഗുരുവായൂർ ദേവസ്വത്തിൽ LD ക്ലർക്ക് നിയമനം തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തവനൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി.തവനൂർ സ്വദേശി അംബുജനാണ്, കോട്ടയം സ്വദേശികളായ മോനി കുട്ടൻ, ഗംഗ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
മോനി കുട്ടൻ ഗുരുവായൂർ ദേവസ്വത്തിലെ ഊരാളൻ ആണെന്നും അതുവഴി പരാതിക്കാരനായ അംബുജൻ്റെ മകന് ദേവസ്വത്തിൽ LD ക്ലർക്ക് നിയമനം തരപ്പെടുത്തി നൽകാം എന്നും പറഞ്ഞായിരുന്നു പണം വാങ്ങിയത്.
2020 ഏപ്രിൽ മാസത്തിൽ 7 ലക്ഷം രൂപയാണ് മോനി കുട്ടൻ കൈപ്പറ്റിയത്.ജോലി ശരിയാക്കി കൊടുക്കാതെയും മുഴുവൻ പണവും തിരികെ കൊടുക്കാതെയും പരാതിക്കാരന് 391980 രൂപയുടെ നഷ്ടം വരുത്തി കബളിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Summary: Complaint that a native of Tavanur was cheated of lakhs by saying that the appointment of LD clerk in Guruvayur Devaswat will be given on a regular basis.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !