മലപ്പുറം: വള്ളിക്കുന്നില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. 30-ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ കഴിയുന്നത്.
പഞ്ചായത്തിലുളള നിരവധിപേർക്ക് ഒരേ രോഗലക്ഷണം കണ്ടതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ആളുകളെല്ലാം ചികിത്സ തേടിയിരുന്നു. രോഗികളായ കൊടക്കാട് സ്വദേശിനി വാണിയംപറമ്പത്ത് ഫെമിനാസ്, മുഹമ്മദിന്റെ മകൻ അജ്‌നാസ് (15) എന്നിവരുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഫെമിനാസിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും അജ്‌നാസിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുമായിരുന്നു ആദ്യം അഡ്മിറ്റ് ചെയ്തിരുന്നത്.
മാസങ്ങൾക്ക് മുന്നേ ഇതേ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് സമാനമായ രീതിയിൽ രോഗങ്ങൾ കണ്ടിരുന്നു. അന്ന് ഓഡിറ്റോറിയത്തിന്റെ ഉടമകൾ സംഭവം പുറത്ത് വരാതിരിക്കാൻ ഒതുക്കി തീർക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Jaundice for those who attended the wedding; More than 30 people are in the hospital
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !