മലപ്പുറം: കോട്ട കാത്ത് ഇടി; പൊന്നിന്‍ തിളക്കവുമായി പൊന്നാനിയില്‍ ലീഗ്. ഇ.ടിയുടെ ഇടി, സമദാനിയുടെ പ്രഹരം. ഇടതുപക്ഷത്തിന്‍റെ സമാധാനം കളഞ്ഞ് ഇരുവരുടേയും റെക്കോർഡ് വിജയം. ജില്ലയിൽ സി.പി.എം പ്രതീക്ഷകൾ തകർത്തെറിഞ്ഞ് ലീഗിന്‍റെ പടയോട്ടം. ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് മലപ്പുറത്ത് ഇ.ടിക്കും പൊന്നാനിയിൽ സമദാനിക്കും ലഭിച്ചത്. ഇ.ടിയെ നേരിടാൻ യുവസ്ഥാനാർഥിയെ കളത്തിലിറക്കിയിട്ടും മലപ്പുറത്ത് ലീഗ് കോട്ടയിൽ തൊടാൻപോലും ഇടതിനായില്ല.
തിരഞ്ഞെടുപ്പ് ഫലം- മലപ്പുറം
തിരഞ്ഞെടുപ്പ് ഫലം- മലപ്പുറം |
തിരഞ്ഞെടുപ്പ് ഫലം- പൊന്നാനി |
ലോക്‌സഭാമണ്ഡലം മാറി മത്സരിച്ച ഇ.ടി. മുഹമ്മദ്ബഷീറിന്റെയും ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയുടെയും ഫലം വന്നപ്പോൾ മാറിമറിഞ്ഞത് ഭൂരിപക്ഷത്തിന്റെ കഥയും. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇത്തവണ സമദാനി നേടിയത് കഴിഞ്ഞതവണ ഇ.ടി. മുഹമ്മദ്‌ബഷീർ നേടിയതിനേക്കാൾ ഭൂരിപക്ഷം. പകരം സമദാനിയുടെ മലപ്പുറത്തെ ലീഡ് കടത്തിവെട്ടി ഇ.ടി. മുഹമ്മദ്ബഷീറും.2019-ൽ പൊന്നാനിയിൽ വിജയിക്കുമ്പോൾ ഇ.ടി.യുടെ ലീഡ് 1,93,273 വോട്ടായിരുന്നു. ഇതാണ് 2,35,760 ലീഡ് നേടിയതിലൂടെ സമദാനി മറികടന്നത്. എന്നാൽ 2021-ലെ ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് സമദാനി നേടിയ 1,14,692 ലീഡിനെ ഇത്തവണ 3,00,118 ലീഡിലൂടെ ഇ.ടി.യും മറികടന്നു.
വി. വസീഫ് പ്രചാരണത്തിൽ നേടിയ മേൽക്കൈ വോട്ടായി മാറിയില്ല. സി.എ.എ മുഖ്യ പ്രചാരണായുധമാക്കി മുഖ്യമന്ത്രിയടക്കം പങ്കെടുത്ത റാലികൾ സംഘടിപ്പിച്ചിട്ടും ന്യൂനപക്ഷ വോട്ടുകളിൽ ഇളക്കം സൃഷ്ടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജില്ലയിൽ പൊതുവെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച സി.പി.എമ്മിന് ഈ നേട്ടം നിലനിർത്താനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എൽ.ഡി.എഫിന്‍റെ നാല് അസംബ്ലി മണ്ഡലങ്ങളുള്ള പൊന്നാനിയിലും ഇടതിന്‍റെ പ്രകടനം ദയനീയമായിരുന്നു.
സമദാനിയുടെ വ്യക്തിപ്രഭാവംകൂടി വോട്ടായപ്പോൾ സി.പി.എം കേന്ദ്രങ്ങളിൽപോലും യു.ഡി.എഫ് ആധിപത്യം നേടി. ഇടതിന് വ്യക്തമായ മുൻതൂക്കമുള്ള പൊന്നാനി അസംബ്ലി മണ്ഡലത്തിൽ 15416 വോട്ടുകളുടെ ഭൂരിപക്ഷമാണ് സമദാനിക്ക് ലഭിച്ചത്. തവനൂരിലും തൃത്താലയിലും താനൂരിലും യു.ഡി.എഫ് മുന്നേറ്റം നടത്തി.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !