തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ നാളത്തെ പരിപാടികള്‍ ഒഴിവാക്കി. ഉദ്ഘാടന സമ്മേളനവും സെമിനാറും അനുബന്ധ പരിപാടികളുമാണ് ഒഴിവാക്കിയത്.
ജൂണ്‍ 14 , 15 തീയ്യതികളില്‍ ലോക കേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും. ആഘോഷ പരിപാടികള്‍ ഉണ്ടാവില്ല.
തീപിടിത്തതില്‍ 11 മലയാളികള്‍ ഉള്‍പ്പെടെ 49 പേർ മരിച്ചു. ഇവരില്‍ പതിനഞ്ചുപേർ ഇന്ത്യക്കാരാണ്. പതിനാറ് പേരെ തിരിച്ചറിയാൻ ആയിട്ടില്ല. മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.
പരുക്കേറ്റവരില്‍ ഏഴുപേരുടെ നിലഗുരുതരമാണ്. പരുക്കേറ്റവരെ സന്ദർശിച്ച ഇന്ത്യൻ സ്ഥാനപതി എല്ലാ സഹായവും ഉറപ്പ് നല്‍കി. കുവൈത്ത് അല്‍ അഹ്മദി ഗവർണറേറ്റിലെ മംഗെഫ് ബ്ലോക്ക് നാലിലെ ഏഴ് നിലകെട്ടിടത്തില്‍ പുലർച്ചെ നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്.
Content Summary: Massive fire in Kuwait; The inauguration of the Lok Kerala Sabha was avoided
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !