കാറിൽ നീന്തൽക്കുളമുണ്ടാക്കി യാത്ര ചെയ്തതിനെത്തുടർന്ന് മോട്ടോർവാഹനവകുപ്പിന്‍റെ പിടിയിലായ യുട്യൂബർ സഞ്ജു ടെക്കിയെന്ന ടി.എസ്. സഞ്ജു(28) മെഡിക്കൽ കോളെജിൽ സന്നദ്ധ സേവനം ആരംഭിച്ചു. ആർടിഒ ആർ. രമണന്‍റെ ഉത്തരവ് പ്രകാരമുള്ള ശിക്ഷാ നടപടികളുടെ ഭാഗമായാണ് സഞ്ജുവിന്‍റെ സന്നദ്ധ സേവനം.
ജൂൺ 10 മുതൽ 15 ദിവസമാണ് നിർബന്ധത സന്നദ്ധ സേവനം. നടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളില ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ പരിശീലനം പൂർത്തിയാക്കിയതിനു ശേഷമാണ് സഞ്ജു ആലപ്പുഴ മെഡിക്കൽ കോളെജിൽ എത്തിയത്. നിയമലംഘനം നടത്തിയതിനാൽ സഞ്ജുവിന്‍റെ ലൈസൻസ് റദ്ദാക്കാനാണ് എംവിഡിയുടെ നീക്കം.
സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച വിഡിയോകളിൽ നിയമലംഘനം വ്യക്തമാണെന്നും അതിൽ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ട് എംവിഡി സഞ്ജുവിന് നോട്ടീസ് നൽകിയിരുന്നു. ഇതിൽ വിശദീകരണം നൽകാൻ ബുധനാഴ്ച വരെ സമയം നൽകിയിട്ടുണ്ട്. നീന്തൽക്കുളം ഒരുക്കിയ കാറിന്‍റ രജിസ്ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്.
Content Summary: Sanju started volunteering at Techi Medical College after renting a car
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !