പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ 14 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സംഭവം മറച്ചു വച്ചതിന് അമ്മക്കും അമ്മൂമ്മക്കും 10,000 രൂപ വീതം പിഴയും ചുമത്തി. പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ ഫാത്തിമാബീവിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.
2020 മേയ് 21നും തുടർന്നുള്ള 2 ദിവസങ്ങളിലുമായി പീഡനത്തിനിരയായ പെൺകുട്ടി സമാന രീതിയിൽ വീണ്ടും പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തിൽ പറയുന്നു. ഒന്നാം പ്രതി പിഴത്തുക അടച്ചില്ലെങ്കിൽ 6 വർഷവും 3 മാസവും കൂടി അധിക തടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികൾ പിഴയടച്ചില്ലെങ്കിൽ 15 ദിവസം കഠിനതടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
പിഴസംഖ്യ പൂർണമായും അതിജീവിതയ്ക്കുള്ളതാണ്. പ്രതികൾ പിഴയടക്കാത്തപക്ഷം നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്. തിരൂരങ്ങാടി പൊലീസ് സബ് ഇന്‍സപെക്റ്റർ നൗഷാദ് ഇബ്രാഹിം, ഇന്‍സപെക്റ്റർ വിനോദ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ ഷമ മാലികാണ് ഹാജരായത്.
Content Summary: The father who molested his daughter in Parappanangadi was sentenced to 139 years in prison and fined 6 lakhs
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !