ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. പുലർച്ചെ നാലിനുതന്നെ ഉദ്യോഗസ്ഥർ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. 8.30 ഓടെ ആദ്യ ഫല സൂചനകൾ പുറത്തുവരും.
ഇത്തവണ സ്ട്രോംഗ് റൂമുകൾ രാവിലെ 5.30 ന് തുറക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ രാവിലെ ഏഴിനായിരുന്നു സ്ട്രോംഗ് റൂമുകൾ തുറന്നിരുന്നത്. ഇക്കുറി അത് ഒന്നര മണിക്കൂർ മുന്നേയാക്കി.
റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാർ, തെരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോംഗ് റൂം തുറക്കുക. ആദ്യം എണ്ണുക തപാൽ വോട്ടുകളായിരിക്കും. ഇതിനായി നാലു മേശകൾ ഒരുക്കിയിട്ടുണ്ട്. തുടർന്നാകും വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണുക.
സ്ട്രോംഗ് റൂമിൽനിന്ന് എത്തിച്ച വോട്ടിംഗ് യന്ത്രം സ്ഥാനാർഥികളുടെ കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിംഗ് സൂപ്പർവൈസർ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാടുകൾ ഇല്ലെന്നുറപ്പാക്കിയ ശേഷം മുദ്ര പൊട്ടിക്കും. തുടർന്ന് വോട്ടുകൾ എണ്ണിത്തുടങ്ങും.
Content Summary: The wait is over, the counting has begun; The fronts are bumpy
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !