താനൂർ: മൂലക്കലിൽ പെട്രോൾ പമ്പിനു സമീപം യുവാക്കൾ സഞ്ചരിച്ച ബൈക്കും എതിരെ വന്ന ഗുഡ്സ് വാഹനവും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
താനൂർ അങ്ങാടിയിൽ താമസിക്കുന്ന കിഴക്കന്റെ പുരയ്ക്കൽ ബഷീറിന്റെ മകൻ അൻഷിദ് (22) ആണ് മരിച്ചത്. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ബാസിതിനെ പരുക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.യുവാവിന്റെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.പൊലീസെത്തി നടപടികൾ സ്വീകരിച്ചു.
Content Summary: A young man died in a collision between a bike and a goods vehicle in Tanur
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !