കണ്ണൂർ: ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവിന്റെ മകൻ അറസ്റ്റില്‍.
പയ്യന്നൂരില്‍ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്ബ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയില്‍ പറയുന്നത്. കണ്ണൂരിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്ബ്യാർ.
ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്ബ്യാർക്കെതിരെ 20കാരി പരാതി നല്‍കുകയായിരുന്നു. ഇന്നലെ ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോള്‍ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനില്‍ യുവതി നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ആരും പരാതി നല്‍കാൻ തയ്യാറായിരുന്നില്ല.
Content Summary: MComplaint that the young woman was molested in the fitness center; The owner was arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !