പുതിയൊരു അപ്‌ഡേറ്റ് അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഒരൊറ്റ റീലില്‍ തന്നെ 20 ഓഡിയോ ട്രാക്കുകള്‍ ആഡ് ചെയ്യാനാവുന്ന സംവിധാനമാണ് ഇന്‍സ്റ്റഗ്രാം ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇങ്ങനെ നിര്‍മിക്കുന്ന റീല്‍സിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകള്‍ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ ആരാധകർ ഏറെയാണ്. ഇപ്പോള്‍ ആളുകള്‍ കൂടുതലും സമയം ചിലവഴിക്കുന്നത് ഇന്‍സ്റ്റഗ്രാമിലെ റീല്‍സ് കണ്ടാണ്. അതുകൊണ്ട് തന്നെ ആളുകളെ കൂടുതല്‍ ആകർഷിക്കാനാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരിയാണ് ഈ വിവരം പങ്കുവെച്ചത്. ഇന്ന് മുതല്‍ പുതിയ അപ്ഡേഷൻ നിലവില്‍ വരും. റീലിന്‍റെ എഡിറ്റിംഗ് ഘട്ടത്തില്‍ ഒന്നിലേറെ ചിത്രങ്ങളും വീഡിയോകളും സ്റ്റിക്കറുകളും ചേർക്കാന്‍ കഴിയുന്ന സംവിധാനം നിലവിലുണ്ട്. കൂടുതല്‍ ഓഡിയോ ട്രാക്കുകള്‍ കൂട്ടിച്ചേർക്കാനാവുന്ന പുതിയ ഫീച്ചർ കൂടുതല്‍ എന്‍ഗേജിംഗ് കൊണ്ടുവരും എന്നാണ് ഇന്‍സ്റ്റഗ്രാം കരുതുന്നത്. ഇന്ത്യയില്‍ പൊതുവെ ഇൻസ്റ്റഗ്രാമിന് ഉപയോക്താക്കള്‍ കൂടുതലാണ് അതുകാണ്ട് തന്നെ ഇത്തരം പുതിയ അപ്ഡേഷനുകള്‍ ആളുകള്‍ ഏറ്റെടുക്കാൻ അധികം സമയമാെന്നും വേണ്ടിവരില്ല.
ഇന്ത്യ ഇന്‍സ്റ്റാഗ്രാമിന് വലിയ സ്വീകാര്യതയുള്ള ഇടമായത്കൊണ്ട് തന്നെ ഈ ഫീച്ചർ ആദ്യം അവതരിപ്പിച്ചിരിക്കുന്നതും ഇന്ത്യയിലാണ്. എഡിറ്റിങ്ങ് സിംഹങ്ങള്‍ എന്തായാലും പുതിയ ഫിച്ചറില്‍ ഒരു താജ്മഹല്‍ പണിയും. ഉപയോക്താക്കള്‍ക്കിടയില്‍ ഇതൊരു തരംഗമായി മാറുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Content Summary: Now the sixth of the song; Instagram with new update
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !