വേങ്ങര: വീട്ടുവളപ്പിലെ ഇടിഞ്ഞു താഴ്ന്ന കിണറിൽ മണ്ണിട്ട് നിറയ്ക്കുന്നതിനിടെ ടിപ്പർ ലോറി അപകടത്തിൽ പെട്ടു. വേങ്ങര ഇരിങ്ങല്ലൂർ കൂമൻകല്ല് പാലത്തിനു സമീപം വേരേങ്ങൽ അയമുതു ഹാജിയുടെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ദിവസം രാവിലെയാണ് കിണർ ഇടിഞ്ഞത്. ആൾമറ ഉൾപ്പെടെ താഴേക്ക് പോയി. തുടർന്ന് ലോറിയിൽ മണ്ണു കൊണ്ടുവന്നപ്പോഴാണ് വാഹനം കിണറിലേയ്ക്ക് താണുപോയത്. ശേഷം മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്.
Content Summary: The tipper lorry met with an accident while covering the well with soil
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !