മുകേഷിനെ താൻ ബ്ലാക്ക്മെയില്‍ ചെയ്തെങ്കില്‍ തെളിവ് പുറത്തുവിടട്ടെ; പരാതിക്കാരി

0

വളരെ അഭിമാനവും സർക്കാരിനോട് നന്ദിയുണ്ടെന്നും മുകേഷിനെതിരെ പരാതി നല്‍കിയ പരാതിക്കാരി വ്യക്തമാക്കി. ഇതുപോലെ ദുരന്തം അനുഭവിച്ച ഒരുപാട് പേരുണ്ട്.

അവർക്ക് നീതികിട്ടുമെന്ന ധൈര്യമാണ് സർക്കാരിന് നല്‍കാൻ കഴിഞ്ഞതെന്നും പരാതിക്കാരി പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച്‌ അവബോധം സർക്കാരിനോ സാധാരണക്കാർക്കോ ഇതുവരെ ഉണ്ടായിരുന്നില്ല. സെലിബ്രിറ്റികള്‍ക്ക് അത്രമാത്രം പരിഗണനയാണ് അവർ നല്‍കിയിരുന്നത്. ഇപ്പോഴാണ് വളരെ മോശപ്പെട്ട അനുഭവമാണ് നടിമാർക്കെതിരെ ഉണ്ടായതെന്ന് അറിയുന്നത്. അതിന്റെ ഭാഗമായാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതെന്നും നടി പറഞ്ഞു.

നടപടി വേഗത്തിലായതില്‍ ആശ്വാസമുണ്ട്. ഇങ്ങനെ മുഖം മൂടിയണിഞ്ഞ ഒരാളെയല്ല സമൂഹത്തിന് വേണ്ടത്, സത്യസന്ധരായവരെയാണ് വേണ്ടത്. സ്ത്രീകള്‍ക്ക് ബഹുമാനം കൊടുക്കുന്നവരാണ് ജനപ്രതിനിധികളാവേണ്ടത്. ജനങ്ങളുമായി സഹകരിക്കുന്നവരാണ് വേണ്ടത്. മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് തന്നെ തളർത്തുകയാണ്. ജനങ്ങള്‍ ലോജിക്കായി ചിന്തിക്കും. 2012-13ലെ സിനിമയ്ക്ക് ശേഷം മുകേഷിനെ കണ്ടപ്പോള്‍ പോലും മിണ്ടിയില്ല. വളരെ മോശം ഡയലോഗ് അറപ്പുളവാക്കി. ഈ നിമിഷം വരെയും ഫോണിലൂടെ സംസാരിച്ചിട്ടില്ല. മുകേഷിനെതിരെ തെളിവുകള്‍ നല്‍കി. താൻ ബ്ലാക്ക്മെയില്‍ ചെയ്തെങ്കില്‍ മുകേഷിന് നട്ടെല്ലുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ. എതിർകക്ഷിയെ തളർത്താനുള്ള കാര്യങ്ങളാണെന്നും പരാതിക്കാരി പ്രതികരിച്ചു.

അതേസമയം, നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവല്‍ ഏർപ്പെടുത്തി. മെഡിക്കല്‍ കോളേജ് പൊലീസിന്റെ നേതൃത്വത്തി‌ലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് സ്ഥലത്തെത്തിയിരിക്കുന്നത്. വീടിന് മുന്നില്‍ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎല്‍എ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങള്‍ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവില്‍ എംഎല്‍എ കൊല്ലത്തില്ല, തിരുവനന്തപുരത്ത് ഉണ്ടെന്നാണ് വിവരം. നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്ന് മാറിയതായാണ് വിവരം. നിലവില്‍ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയില്‍ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎല്‍എ ഓഫീസിലേക്കും മാർച്ചുകള്‍ നടക്കുന്നുണ്ട്.

കൊച്ചിയിലെ നടി നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് മുകേഷ് എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയില്‍ അംഗത്വവും സിനിമയില്‍ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച്‌ കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

മുകേഷിന് പുറമേ ജയസൂര്യ, മണിയൻപിള്ള രാജു , ഇടവേള ബാബു എന്നിവർക്കെതിരെയും രണ്ട് പ്രൊഡക്ഷൻ കണ്‍ട്രോളർമാർക്കെതിരെയും ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇതില്‍ ജയസൂര്യക്കെതിരെ തിരുവനന്തപുരം പൊലീസാണ് കേസ് രജിസ്റ്റ‍ര്‍ ചെയ്തത്. മുകേഷ് എം.എല്‍.എ, ഇടവേള ബാബു, മണിയൻപിള്ള രാജു, കോണ്‍ഗ്രസ് നേതാവ് അഡ്വ.വി.എസ്.ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെ കൊച്ചിയില്‍ കേസ് രജിസ്റ്റ‍ർ ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Content Summary: If he blackmailed Mukesh, let him release the evidence; The complainant

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !