ക്ലൗഡ് സ്‌റ്റോറേജ് ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത. ഡേറ്റയും ഫോട്ടോകളും ക്ലൗഡ് സ്‌റ്റോറേജില്‍ സൂക്ഷിക്കുന്ന ഉപയോക്താക്കള്‍ക്ക് മുന്നില്‍ 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്‌റ്റോറേജ് പ്രഖ്യാപിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. ജിയോയുടെ പുതിയ എഐ ക്ലൗഡ് വെല്‍കം ഓഫറായാണ് പുതിയ പ്രഖ്യാപനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. ദീപാവലി മുതലാണ് ഈ ഓഫര്‍ ആരംഭിക്കുക.
'കൂടുതല്‍ സ്റ്റോറേജ് ആവശ്യമുള്ളവര്‍ക്ക് വിപണിയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കും. ഈ വര്‍ഷം ദീപാവലി മുതല്‍ ജിയോ എഐ ക്ലൗഡ് വെല്‍ക്കം ഓഫര്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. ക്ലൗഡ് ഡാറ്റ സ്റ്റോറേജും ഡാറ്റാ അധിഷ്ഠിത എഐ സേവനങ്ങളും എവിടെയും എല്ലാവര്‍ക്കും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പരിഹാരമാണിത്'- മുകേഷ് അംബാനി പറഞ്ഞു.
നിലവില്‍, ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഗൂഗിളിന്റെയും ആപ്പിളിന്റെയും ക്ലൗഡ് സ്‌റ്റോറേജ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അവരുടെ സൗജന്യ പ്ലാനുകളില്‍ പരിമിതമായ ജിബി സ്റ്റോറേജ് മാത്രമാണ് ഉള്ളത്. ഗൂഗിളിന്റെ ക്ലൗഡ് സ്റ്റോറേജ് പ്ലാനുകള്‍ 100 ജിബി സ്റ്റോറേജിന് പ്രതിമാസം 130 രൂപ മുതല്‍ ആരംഭിക്കുന്നു. അതേസമയം ആപ്പിള്‍ അതിന്റെ 50 ജിബി ഐക്ലൗഡ് സ്റ്റോറേജിന് 75 രൂപയാണ് ഈടാക്കുന്നത്. ക്ലൗഡില്‍ 200 ജിബി സ്റ്റോറേജ് വേണമെങ്കില്‍ പ്രതിമാസം 219 രൂപ വരെ നല്‍കണം.
Content Summary: Up to 100 GB of free cloud storage; Jio with the announcement
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !