മണ്ണാർക്കാട് : പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മയക്കുമരുന്നു വേട്ടയിൽ 12.3 കിലോ കഞ്ചാവ് ശേഖരവും, MDMA യും
പിടിച്ചെടുത്തു.
സംഭവത്തിൽ തൃശ്ശൂർ,അരിമ്പൂർ,മനക്കൊടി, പുളിപ്പറമ്പിൽ വീട്ടിൽ പി.എസ്.അരുൺ(33), മലപ്പുറം, തിരുന്നവായ,ആലുങ്കൽ വീട്ടിൽ, എ.അയ്യൂബ് (35) എന്നിവരാണ്
അറസ്റ്റിലായത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിയ മാരക ലഹരി വസ്തുക്കളാണ് പിടികൂടിയത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു,രണ്ടു കാറുകളിലായി എത്തിയ പ്രതികളെ പോലീസ് സംഘം പിടികൂടിയത്.
അരുൺ ഓടിച്ചിരുന്ന വാഹനത്തിൽ നിന്നും 6.6 കിലോ കഞ്ചാവും,അഞ്ച് ഗ്രാമോളം എംഡിഎംഐയും പിടിച്ചെടുത്തു.
അയ്യൂബിന്റെ വാഹനത്തിൽ നിന്നും 5.7 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Drug bust in Mannarkkad city;
Two people, including a resident of Thirunnawaya, were arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !