എടപ്പാൾ വട്ടംകുളം സ്റ്റേഡിയം സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

0


എടപ്പാൾ: വട്ടംകുളത്തെ കായിക പ്രേമികളുടെ നീണ്ട കാലത്തെ സ്വപ്നം മൂന്നു മാസത്തിനകം പൂവണിയും. വട്ടംകുളം മിനി സ്റ്റേഡിയം ആണ് ഇനി കായികപ്രേമികൾക്ക് കവാടം തുറന്നിടുക. 2018ൽ നിർമ്മാണം ആരംഭിച്ചു എങ്കിലും തുടങ്ങിയിടത്തു തന്നെ മുടങ്ങുകയായിരുന്നു. 

വാപ്കോസ് ഏജൻസിയാണ് നിർമ്മാണം ഏറ്റെടുത്തു എങ്കിലും കാര്യമായ ജോലികൾ നടത്താൻ കഴിഞ്ഞില്ല .പുതിയ ഭരണസമിതി വന്നതിനുശേഷമാണ് വീണ്ടും നിർമ്മാണ ജോലികൾക്ക് ജീവൻ വച്ചത് .പക്ഷേ ഇതേ ഏജൻസിയുടെ നിർമ്മാണ ജോലികൾ സാങ്കേതിക കാരണങ്ങളാൽ വീണ്ടും മുടങ്ങി.ഒടുവിൽ കായിക പ്രേമികളുടെയും, യുവജന സംഘടനകളുടെയും, യൂത്ത് ക്ലബ്ബുകളുടെയും നിരന്തരമായ അഭ്യർത്ഥന കണക്കിലെടുത്താണ് ഇപ്പോൾ ഭരണസമിതി മൂന്നു മാസത്തിനകം ജോലികൾ പൂർത്തീകരിച്ച് സ്റ്റേഡിയം തുറന്നു കൊടുക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിൻറെ ഭാഗമായി തുടർ ജോലികൾ അതിവേഗം ആരംഭിക്കും. 

തുടക്കത്തിൽ നിർമ്മാണ എടുത്ത ഏജൻസിയുമായി ഉപകരാർ ഉണ്ടാക്കിയാണ് ജോലികൾ മൂന്നുമാസത്തിനകം പൂർത്തീകരിക്കാൻ പഞ്ചായത്ത് മുൻകൈ എടുത്തിരിക്കുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ പ്രമുഖ നിർമ്മാണ കമ്പനിയായ സഫ്കോ കൺസ്ട്രക്ഷൻ കമ്പനിയുമായി ഉപകരാറായി. ജോലികൾ അടുത്തദിവസം ആരംഭിക്കും. ഒരു കോടിയിലേറെ രൂപ വിനിയോഗിച്ചാണ് വട്ടംകുളത്തുകാരുടെ സ്റ്റേഡിയം എന്ന സ്വപ്നം പൂവണിയുക. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ,മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ നെല്ലിശ്ശേരി, നിർമ്മാണ കമ്പനി അധികൃതർ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.

Content Summary: Edappall Vattamkulam Stadium dream project to reality; It will be completed within three months.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !