കോട്ടയ്ക്കൽ: എഴുത്തുകാരനും ഗ്രന്ഥകാരനുമായ ബഷീർ രണ്ടത്താണി രചിച്ച " മറക്കാത്ത മുഖങ്ങൾ, മരിക്കാത്ത ഓർമ്മകൾ" നവംബർ 15 ന് രാത്രി 7.30 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.
കോഴിക്കോട് ഒലീവ് പബ്ലിക്കേഷനാണ് പ്രസാധകർ. കേരളത്തിൻ്റെ രാഷ്ട്രീയ സാഹിത്യ ചലച്ചിത്ര മേഖലകളിൽ തിളങ്ങി നിൽക്കെ മൺമറഞ്ഞു പോയ വ്യക്തികളെ അവരുടെ ഭാര്യമാരും മക്കളും ഓർത്തെടുക്കുന്ന അഭിമുഖങ്ങളുടെ സമാഹാരമാണ് പുസ്തകം.
ഇ. എം. എസ്. നമ്പൂതിരിപ്പാട്, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ .കെ. നായനാർ, സി.എച്ച് മുഹമ്മദ് കോയ, പ്രേം നസീർ, തകഴി, വയലാർ, വൈക്കം മുഹമ്മദ് ബഷീർ,പത്മരാജൻ തുടങ്ങി മുപ്പതോളം പ്രമുഖരുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകൾ തേടിയുള്ള അന്വേഷണാത്മകമായൊരു യാത്രയാണ് പുസ്തകമെന്ന് ഗ്രന്ഥകാരൻ പറഞ്ഞു.
ഷാർജ അന്താരാഷ്ട്രപുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെടുന്ന ബഷീർ രണ്ടത്താണിയുടെ മൂന്നാമത്തെ പുസ്തകമാണിത്. നേരത്തെ യു.എ. ബീരാൻ സർഗ്ഗാത്മതയുടെ രാഷ്ട്രീയ കാലം മാമുക്കോയ ചിരിയുടെ പെരുമഴക്കാലം എന്നീ പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യപ്പെട്ടിരുന്നു.
Content Summary: Release of Basheer Randatha Ni's "UnforgottenFaces". Sharjah bookOn November 15 during the festival
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !