എടപ്പാൾ : നവംബർ 5,6,7,8 തിയ്യതികളിൽ പോട്ടൂരിൽ നടക്കുന്ന എടപ്പാൾ ഉപജില്ല കലോത്സവത്തിന്റെ പ്രോഗ്രാമിൽ നിന്ന് സ്കൂൾ മാനേജർമാരെ അവഗണിച്ചതിൽ മാനേജർമാർ പ്രതിഷേധിച്ചു.
പൊതുവിദ്യാഭ്യാസ ത്തിന്റെ അവിഭാജ്യ ഘടകമായ എയ്ഡഡ് സ്കൂൾ മാനേജർ മാരെ തീർത്തും അവഗണിക്കുന്ന സംഘാടക സമിതിയുടെയും അധികൃതരൂടെയും നിലപാടിനെതിരെയാണ് കെ. പി. സ്. എം. എ. എടപ്പാൾ സബ് ജില്ല കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചത്.
അധ്യാപക സംഘടന പ്രതിനിധികളുടെയും നൂൺ മീൽ ഓഫീസറുടെയും താഴെ സംഘടന പ്രതിനിധിക്ക് നൽകിയ പ്രാതിനിധ്യം മാനേജർമാര പുഛിക്കുന്നതിന് തുല്യമാണെന്ന് യോഗം വിലയിരുത്തി.
സബ്ജില്ല പ്രസിഡന്റ് പി. വി. മുഹമ്മദ് മൗലവി, സെക്രട്ടറി ഷൈസൺ പാലക്കൽ, ട്രെഷറർ ലത്തീഫ് പെരുമുക്ക്, ടി. വി. മുഹമ്മദ് അബ്ദുറഹ്മാൻ, കെ. രാധാകൃഷ്ണൻ,കെ. അനസ് യൂസഫ് യാസീൻ, ടി. വി. മൊയ്‌ദുണ്ണിക്കുട്ടി, ഉണ്ണികൃഷ്ണൻ, മരക്കാർ ഹാജി തിരുത്തി, വാപ്പിനു ഹാജി കക്കിടിപ്പുറം എന്നിവർ പ്രസംഗിച്ചു.
Content Summary: Edapal sub-district art festival.. KPSMA with protest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !