റോഡ് ശോചനീയം... എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി സി.പി.ഐ (എം) പ്രവർത്തകർ

0

വളാഞ്ചേരി: 
വളരെ കാലമായി തകർന്ന് കിടക്കുന്ന വെട്ടിച്ചിറ മുഴങ്ങാണി ചേലക്കുത്ത് റോഡിൻ്റെ ശോചീയാവസ്ഥ പരിഹരിക്കണഎന്നാവശ്യപ്പെട്ട് സിപിഐഎം മാറാക്കര ലോക്കൽ കമ്മിറ്റി അഭിമുഖ്യത്തിൽ കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങളുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

 ഏറെ പഴക്കം ചെന്നതും നിരവധിപേർ നിത്യവും ആശ്രയിക്കുന്നതുമായ മാരക്കരയിലെ പ്രധാനപെട്ട റോഡ് ആണ് രണ്ടത്താണി ചേലക്കുത്ത് വെട്ടിച്ചിറ റോഡ്. ഈ റോഡ് പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ സാധിക്കാത്ത അവസ്ഥ ആയിട്ട് കാലങ്ങളായി. എന്നാൽ പ്രേശ്നം പരിഹരിക്കാൻ സ്ഥലം ഒരു നടപടിയും ഈ കാലം വരെ സ്വീകരിച്ചില്ലന്നാണ് ആക്ഷേപം.

 കേരള സർക്കാരിൻ്റെ ബഡ്ജെറ്റ് പ്രൊവിഷൻ ഉണ്ടായിട്ടും തുടർനടപടി സ്വീകരിച്ചു റോഡ് പണി പൂർത്തീകരിക്കാൻ ഇടപെടാതെ നിൽകുന്ന എം എൽ എ യുടെ കെടുകാര്യസ്ഥത ചൂണ്ടിക്കാണിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. അടിയന്തിരമായി റോഡിൻ്റെ ശോചീയാവസ്ഥ പരിഹരിക്കാൻ എം എൽ എ ഇടപെട്ടിലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭം ഏറ്റെടുത്തു പ്രേശന പരിഹാരത്തിന് ഇടപെടൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ചു നിവേദനവും സമർപിച്ചു. കാവുംപ്പുറം മീമ്പറയിലുള്ള എം എൽ എ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് സിപിഐഎം വളഞ്ചേരി ഏരിയ സെക്രട്ടറി കെപി ശങ്കരൻ ഉത്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെപി നാരായണൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം കെപി രമേശ്,മാറാക്കര ഗ്രാമപഞ്ചായത്ത് അംഗം കെപി അനീസ് എന്നിവർ സംസാരിച്ചു. മാറാക്കര ഗ്രാമപഞ്ചായത്ത് അംഗം പി.റഷീദ് സ്വാഗതവും, ലോക്കൽ സെക്രട്ടറി പി.ഫിറോസ് നന്ദിയും അറിയിച്ചു.

Content Summary: Road deplorable... CPI (M) workers marched to MLA's office 
Community Verified icon

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !