പെരിന്തല്‍മണ്ണ: പീഡനക്കേസില്‍ 47 കാരന് 70 വർഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.
ചെമ്ബ്രശേരി സ്വദേശി ടി മുരളീധരനെ (47) ആണ് കോടതി ശിക്ഷിച്ചത്. 14കാരനെ ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് കേസ്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വർഷവും മൂന്ന് മാസവും അധിക കഠിന തടവും അനുഭവിക്കണമെന്നും ജഡ്ജ് എസ് സൂരജ് വിധി പ്രസ്താവത്തില്‍ പറയുന്നു.
14കാരനെ വീടിനടുത്തുള്ള മോട്ടോർപുരയില്‍ കൊണ്ടുപോയി കൈകള്‍ കൂട്ടിക്കെട്ടി വായില്‍ തുണിതിരുകി നഗ്ന ഫോട്ടോയെടുക്കുകയും ഫോട്ടോകള്‍ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. പാണ്ടിക്കാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
Content Summary: Accused gets 70 years rigorous imprisonment in molestation case; The sentence was passed by the Perinthalmanna Fast Track Special Court
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !