കാസർകോഡ്: 13-ാം വയസിൽ കൊല്ലപ്പെട്ട മകളുടെ തലയോട്ടി മാതാപിതാക്കൾക്ക് കൈമാറി കാസർകോഡ് ജില്ലാ പ്രിൻസിപ്പൽ സെക്ഷൻസ് കോടതി. മതാചാര പ്രകാരം മകളെ സംസ്കരിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
2006 ഡിസംബറിലായിരുന്നു ഗോവയിൽവ നിന്ന് 13 വയസുളള സഫിയ കൊല്ലപ്പെടുന്നത്. ഗോവയിൽ കരാറുകാരനായ കാസർകോഡ് മുളിയാർ സ്വദേശി കെ.സി. ഹംസയുടെ വീട്ടിൽ ജോലിക്കാരിയായിരുന്നു.
പാചകത്തിനിടെ കുട്ടിക്ക് പൊള്ളലേറ്റപ്പോള്‍ പോക്സോ കേസ് ഭയന്നാണ് സഫിയെ കൊല്ലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. ശേഷം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. 2008 ജൂണിൽ സഫിയയുടെ തലയോട്ടിയും കുറച്ച് അസ്ഥികളും കണ്ടെടുത്തു. 2015 ല്‍ കോടതി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. എന്നാല്‍ 2019 ല്‍ ഹൈക്കോടതി ഇത് ജീവപര്യന്തമാക്കി.
Content Summary: After 18 years, the skull of the murdered daughter was handed over to her parents
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !