കോഴിക്കോട്: പ്രഥമ കേരള സൂപ്പർ ലീഗ് കിരീടം കാലിക്കട്ട് എഫ്സിക്ക്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് ഇഎംഎസ് സ്റ്റേഡിയത്തിൽ കാലിക്കട്ട് ഫോഴ്സ് കൊച്ചിയെ നിലംപരിശാക്കിയത്.
കളിയുടെ 15 ആം മിനിറ്റിൽ കാലിക്കട്ട് ആദ്യ ലീഡ് നേടി. തോയ് സിംഗിലൂടെയാണ് കാലിക്കട്ട് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ കൊച്ചിക്ക് ഗോൾ കണ്ടെത്താനായില്ല.
രണ്ടാം പകുതിയിൽ ബെൽഫോർട്ടിലൂടെ കാലിക്കട്ട് വീണ്ടും ഗോൾ കണ്ടെത്തി. 71 ആം മിനിറ്റിലായിരുന്നു കാലിക്കട്ടിന്റെ രണ്ടാം ഗോൾ പിറന്നത്.
തുടർന്ന് 93 ആം മിനിറ്റിൽ ഫോഴ്സ് കൊച്ചി അപ്രതീക്ഷിത ഗോൾ നേടി. ഡോറിയിലൂടെയായിരുന്നു ഈ ഗോൾ നേട്ടം. അവസാന നിമിഷം കൊച്ചി ഗോൾ നേടിയെങ്കിലും കാലിക്കട്ടിന്റെ ആധിപത്യം മറികടക്കാനായില്ല. ഇതോടെ കാലിക്കട്ട് കിരീടം ചൂടുകയായിരുന്നു.
Content Summary: First Kerala Super League title for Calicut FC
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !